Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെഡറല്‍ ബാങ്ക് മുട്ടുച്ചിറ ശാഖയില്‍ കൊള്ള

കോട്ടയം: ഫെഡറല്‍ ബാങ്കിന്റെ കടുത്തുരുത്തി മുട്ടുച്ചിറ ശാഖയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് കൊള്ളനടന്നതെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച രാവിലെ മാനേജര്‍ ജവഹര്‍ അബ്രഹാം എത്തി ബാങ്കു തുറന്നപ്പോഴാണ് മോഷണ നടന്ന വിവരം അറിഞ്ഞത്.

ബാങ്കിന്റെ ലോക്കര്‍ തകര്‍ത്താണ് 60 ലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളും 17 ലക്ഷം രൂപയും കവര്‍ന്നത്. എന്നാല്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിദേശ കറന്‍സികള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കാണ് കൊള്ളയടിച്ചിരിക്കുന്നത്.

പിന്‍ഭാഗത്തുള്ള കുളിമുറിയുടെ ഭിത്തിതുരന്നാണ് കൊള്ളക്കാര്‍ അകത്തുകടന്നിരിക്കുന്നത്. അകത്തു കടന്ന് അലാറം പ്രവര്‍ത്തനരഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്.

രാത്രി പന്ത്രണ്ടുമണിയോടെ ഭിത്തിയില്‍ അടിയ്ക്കുന്നതിന്റെ വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. പൊലീസും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

അക്രമികളെക്കുറിച്ച് സൂചനകളൊന്നുമില്ല. നാലുവര്‍ഷം മുമ്പും ഇതേ ശാഖയില്‍ മോഷണ ശ്രമം നടന്നിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതിനെത്തുടര്‍ന്ന് അന്ന് കവര്‍ച്ചക്കാര്‍ കടന്നുകളയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+