കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെത്തേടി അപ്രതീക്ഷിത സ്ഥാനങ്ങള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: സംസ്ഥാനരാഷ്ട്രീയ രംഗത്തും ദേശീയ രാഷ്ട്രീയത്തിലും കളങ്കരഹിതമായ പ്രതിഛായ സൂക്ഷിക്കുന്ന എ.കെ ആന്റണിയെത്തേടി എന്നും സ്ഥാനമാനങ്ങള്‍ ഇങ്ങോട്ടെത്തുകയായിരുന്നു.

മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴും 1993-95 കാലഘട്ടത്തിലെ പി.വി നരസിംഹറാവു മന്ത്രിസഭിയില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നപ്പോഴും ഈ പ്രതിഛായ സൂക്ഷിക്കാന്‍ ആന്റണിയ്ക് കഴിയുകയും ചെയ്തിരുന്നു.

എന്നാല്‍ ഭരണ സാരഥ്യത്തേക്കാളും അധികാരത്തേക്കാളുമുപരി പാര്‍ട്ടിയിലെ സ്ഥാനങ്ങളിലാണ് തനിയ്ക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിയുകയെന്ന് അറുപത്തിയഞ്ചുകാരനായ ഈ കോണ്‍ഗ്രസ് നേതാവ് പലവട്ടം തെളിയിച്ചിട്ടുണ്ട്.

അക്കാര്യം ശരിവെയ്ക്കുന്നപോലെയാണ് 1957-58 കാലഘട്ടത്തില്‍ കെഎസ്യു ചേര്‍ത്തല താലൂക്ക് സെക്രട്ടറി പദവി മുതല്‍ കെപിസിസി പിസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ , എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങി എഐസിസി അച്ചടക്കസമിതിയുടെ അധ്യക്ഷ സ്ഥാനം വരെ ആന്റണിയെത്തേടിയെത്തിയത്.

ആരോപണങ്ങള്‍ക്ക് വിധേയനാവുമ്പോള്‍ കയ്യിലുള്ള സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഈ നേതാവ് കാണിക്കാറുള്ള ആര്‍ജ്ജവവും രാഷ്ട്രീയരംഗത്ത് ഏറെ അപൂര്‍വ്വമായി മാത്രം കണാറുള്ളതാണ്.

1979ലും 2004ലും കേരളമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതും അതിന് മുമ്പ് കേന്ദ്രസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്നഅഴിമതിയാരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചതും ഇതിനുദാഹരണങ്ങളാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ കെ. കരുണാകരന്റെ പക്ഷത്തിന് സമാന്തരമായി മറ്റൊരു വിഭാഗം ശക്തമാകുകയും അതുവഴി മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുകയും ചെയ്തതോടെയാണ് ആന്റണി സംസ്ഥാനരാഷ്ട്രീയത്തില്‍ നിന്ന് വീണ്ടും കേന്ദ്രത്തിലേയ്ക്കും പാര്‍ട്ടി കാര്യങ്ങളിലേയ്ക്കും ചുവടുമാറ്റിയത്.

1940 ഡിസംബര്‍ 28ന് ഇടതുരാഷ്ട്രീയത്തിന്റെ കേന്ദ്രമായ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലാണ് അറക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുകയും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിസംഘടനയുടെ സജീവപ്രവര്‍ത്തകനായി മാറുകയുമായിരുന്നു ആന്റണി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X