Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്തമഴയ്ക്കൊപ്പം ഭൂചലനവും

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തമായി. തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും വെള്ളത്തിനടിയിലായി.

ഇതിനിടയില്‍ ഞായറാഴ്ച കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ ചുരുങ്ങിയത് എട്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

ചലനത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ നിരവധി കിണറുകള്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ആര്‍ക്കും അപകടം സംഭവിച്ചതായി വിവരങ്ങളില്ല.

തുലാവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും തിരുവനന്തപുരത്ത് രണ്ടുപേരെ കാണാതാവുകയും ചെയ്തു.

ഇടയ്ക്കിടം ചൊവ്വല്ലൂര്‍ ബാലാര്‍ക്ക സദനത്തില്‍ ചന്ദ്രശേഖരന്‍(59), തഴവ പാവുമ്പതെക്ക് കളീക്കല്‍ മീനാക്ഷിയമ്മാള്‍(75) എന്നിവരാണ് മരിച്ചത്.

കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ചന്ദ്രശേഖര്‍ മരിച്ചത്. വീടിന്റെ ചിമ്മിനിയും അടുക്കളഭാഗവും തകര്‍ന്നതിനുള്ളില്‍ക്കുടുങ്ങിയാണ് മീനാക്ഷിയമ്മാള്‍ മരിച്ചത്.

തിരുവനന്തപുരത്ത് പാറ്റൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ സുന്ദരന്‍(40), ആറ്റിങ്ങല്‍ പരവൂര്‍ വാടയില്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ മനോജ്(28) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയില്‍ 1,220 കുടുംബങ്ങളെയും തിരുവനന്തപുരം ജില്ലയിലെ 259 കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 27ഉം തിരുവനന്തപുരത്ത് ഏഴും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

തമിഴ്നാട് -ആന്ധ്ര തീരത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് കനത്തമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+