കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം സംരക്ഷണം: സംസ്ഥാനങ്ങള്‍ ഒരുമിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മേഖലയിലെ വനസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചതായി സംസ്ഥാന വനം മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.

തിരുവനന്തപുരത്താരംഭിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. രാജ്യത്തെ വനം, വന്യജീവി സമ്പത്തിനെക്കുറിച്ച് വിലയിരുത്താനും അവയുടെ സംരക്ഷണം സംബന്ധിച്ച് പുതിയ തീരുമാനങ്ങളെടുക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളിലെയും വനം മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഒരു ദേശീയ സമ്മേളനം നടത്തണമെന്ന് യോഗം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര വനംനയപ്രകാരം 2012 ആവുമ്പോഴേയ്ക്കും ഭൂമേഖയുടെ 33.33ശതമാനം വനവല്‍ക്കരിക്കുന്നതിനായി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുകയെന്ന നിര്‍ദ്ദേശവും യോഗം മുന്നോട്ടുവെച്ചു.

പ്രധാനമായും പശ്ചിമഘട്ടത്തിലുള്ള വനം, വന്യ ജീവി സമ്പത്തിന്റെ സംരക്ഷണത്തിനാണ് യോഗം മുന്‍ഗണന നല്‍കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നുവരുന്ന നിയമവിരുദ്ധമായ മരംവെട്ടല്‍ തടയണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്നാട് വനംമന്ത്രി എന്‍. ശെല്‍വരാജ് പറഞ്ഞു.

ചന്ദനംകൊള്ളയ്ക്കും വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെയും നടപടികളുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനങ്ങളില്‍ നിന്ന് അനധികൃതമായി മരംമുറിച്ചുകടത്തുന്ന മരംമാഫിയകള്‍ക്കെതിരെ ഒരു വിജിലന്‍സ് സ്ക്വാഡിനെ നിയമിക്കേണ്ടതുണ്ടെന്ന് കര്‍ണാടക വനംമന്ത്രി സി.ചെന്നിഗപ്പ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ പരസ്പരം കൈമാറേണ്ടതുണ്ടെന്നും കൊള്ള നടക്കുന്നമേഖലയില്‍ പട്രോളിംഗ് നടത്തണമെന്നും വനത്തിലൂടെ റോഡ്വെട്ടുന്നതിനെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ യോഗത്തില്‍ ആന്ധ്രപ്രദേശ് വനംമന്ത്രി വിജയരാമരാജ, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇന്‍സ്പെക്ടര്‍ ജനറല്‍ കെ. ബാലചന്ദ്രന്‍ തമ്പി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X