കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനോട് സര്‍ക്കാര്‍ ക്ഷമ ചോദിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളപ്പിറവി സുവര്‍ണ ജൂബിലി ആഘോഷവേദിയിലേയ്ക്ക് മുന്‍മുഖ്യമന്ത്രി കെ.കരുണാകരന് പ്രവേശനം നല്‍കാതിരുന്ന പൊലീസ് നടപടിയില്‍ സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു.

സാംസ്കാരിക മന്ത്രി എം.എ ബേബി കരുണാകരന്റെ പേരൂര്‍ക്കടയിലുള്ള വസതിയിലെത്തിയാണ് ക്ഷമാപണം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് എഴുമണിക്കാണ് ബേബി കരുണാകരന്റെ വസതിയിലെത്തിയത്. ഇരുവരുടെയും സംഭാഷണം പത്തുമിനിറ്റു നീണ്ടു.

പൊലീസിന്റെ സമീപനം നിര്‍ഭാഗ്യകരമായിപ്പോയെന്നും കരുണാകരന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതില്‍ തനിയ്ക്കും സര്‍ക്കാറിനും വിഷമമുണ്ടെന്നും ചടങ്ങിന്റെ മുഖ്യസംഘാടകന്‍ കൂടിയായിരുന്ന മന്ത്രി കരുണാകരനോട് പറഞ്ഞു.

കരുണാകരനും വിഷമം മറച്ചുവെച്ചില്ല. ഇതെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. കേരള രൂപീകരണത്തില്‍ ചെറിയ പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ തനിയ്ക്ക് വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടിയെക്കുറിച്ച് വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കരുണാകരനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X