കേസ് പിന്‍വലിക്കാത്തതിന് പ്രതി ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു
റായ്പുര്‍: തനിയ്ക്കെതിരായ പീഡനക്കേസ് പിന്‍വലിക്കാത്തതില്‍ പ്രകോപിതനായ സവര്‍ണ യുവാവ് ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു.
മധ്യപ്രദേശിലെ ഹൊസംഗബാദിലാണ് നാടിനെനടുക്കിയ സംഭവം നടന്നത്. ആശ കാതിയ(16)യെയാണ് ചോട്ടാ സിംഗ് രജപുത്(36)എന്നയാള്‍ ജീവനോടെ തീയിട്ടുകൊന്നത്.
രജപുത്തിനെതിരെ 2005ലാണ് ആശ ലൈംഗിക പീഡനക്കേസ് രജിസ്റര്‍ ചെയ്തത്. കേസ് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് ചീഫ് പി.പി ശര്‍മ പറഞ്ഞു.
ബുധനാഴ്ച കോടതിയില്‍ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ആശ സ്വന്തം പരാതിയില്‍ ഉറച്ചുനിന്നതാണ് ചോട്ടാ സിംഗിനെ പ്രകോപിതനാക്കിയത്.
തുടര്‍ന്ന് വെള്ളിയാഴ്ച വീട്ടിനുമുന്നില്‍ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ഇയാള്‍ ആശയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ചോട്ടാസിംഗിനെ പൊലീസ് അറസ്റുചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ കൊലപാതകക്കുറ്റം നഷേധിച്ചിരിക്കുകയാണ്. താണസമുദായക്കാരിയായ കാത്തിയ ഒരു സവര്‍ണ ഗൃഹത്തില്‍ വീട്ടുവേലക്കാരിയായിരുന്നു.












Click it and Unblock the Notifications