ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോട്ടില്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന് സമീപം കൊടുങ്ങാനൂരില്‍ ഡിജിപിയുടെ വീടിനടുത്തായി ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തിട്ടമംഗലം ഉഷാ ഭവനില്‍ കൃഷ്ണകുമാര്‍(ബിജു-35) ആണ് വെള്ളിയാഴ്ച വെട്ടേറ്റുമരിച്ചത്.
സംഘ് പരിവാര്‍ വട്ടിയൂര്‍ക്കാവ് മേഖലയിലെ പ്രവര്‍ത്തകനാണ് കൃഷ്ണകുമാര്‍. കൊടുങ്ങാനൂര്‍ ജംങ്ഷനില്‍ നിന്ന് നൂറുമീറ്റര്‍ അകലെ നടുറോഡില്‍വെച്ചാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്.
സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആര്‍സിസിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന രക്തദാന പരിപാടി കഴിഞ്ഞു സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്കുമടങ്ങുന്നതിനിടയിലാണ് കൃഷ്ണകുമാര്‍റിന് നേരെ ആക്രമണമുണ്ടായത്.
കൊടുങ്ങാനൂര്‍ ജംങ്ഷന്‍ കഴിഞ്ഞപ്പോള്‍ ഓട്ടോയിലെത്തിയ നാലംഗ സംഘം ഇവര്‍ക്കുനേരെ ബോംബെറിയുകയായിരുന്നു. ബൈക്ക് നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവര്‍ക്കുനേരെ സംഘം വീണ്ടും ബോംബെറിഞ്ഞു. അതിനെത്തുടര്‍ന്ന് റോഡില്‍ വീണ കൃഷ്ണകുമാറിനെ റോഡിലിട്ട് വെട്ടുകയായിരുന്നു. അക്രമികള്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. സംഭവത്തിന് സാക്ഷിപറയുന്നവരെയും ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് സംഘം രക്ഷപ്പെട്ടത്.
കൃഷ്ണകമാറിന്റെ തലയുടെ പിന്‍ഭാഗത്തു വെട്ടേറ്റതിനെത്തുടര്‍ന്ന് തലച്ചോര്‍ പുറത്തായിരുന്നു. പാദങ്ങള്‍ വെട്ടേറ്റ് മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
അഞ്ചുമാസം മുമ്പ് കൊടുങ്ങാനൂരിലെ സിഐടിയു ഓഫീസിന് നേരെ ബോംബേറു നടത്തിയ കേസിലും എട്ടുമാസം മുമ്പ് നടന്ന ആക്രമണത്തിലും പ്രതിയാണ് മരിച്ച കൃഷ്ണകുമാര്‍. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടത്തിയതെന്ന് സംഘ്പരിവാര്‍ ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ ബിജെപി ശനിയാഴ്ച ഹര്‍ത്താലിനാഹ്വാനം നല്‍കിയിട്ടുണ്ട്.
പെയിന്റിംഗ് ജോലിക്കാരനാണ് കൃഷ്ണകുമാര്‍. ലല്ലുവാണ് ഭാര്യ. മകന്‍ ആകാശ്. മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.












Click it and Unblock the Notifications