വിഴിഞ്ഞം: സര്‍വ്വകക്ഷി യോഗം വിളിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പദ്ധതി നിര്‍മ്മാണത്തിന് അനുതി ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമായി സര്‍വ്വകക്ഷി യോഗം വിളിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.
ബിഒടി അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് ചൈനീസ് കമ്പനികളടക്കമുള്ള മൂന്ന് കമ്പനികള്‍ സംയുക്തമായാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തിരുന്നത്. ഇതില്‍ ചൈനീസ് കമ്പനികളുടെ സാന്നിദ്ധ്യം ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം പദ്ധതിയ്ക്ക് സുരക്ഷാ അനുമതി നല്‍കാത്തത്.
പലതവണ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനിശ്ചിതാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകരമാവുന്ന ഒരു പദ്ധതിയെന്ന നിലയില്‍ ഈ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുകയെന്ന ഉദ്ദേശത്തോടെയാണ് സര്‍വ്വകക്ഷി സമ്മേളനം വിളിയ്ക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications