സ്മാരകത്തിനായി സ്ഥലം ഉടന്‍ കൈമാറും: മന്ത്രി
തൃ----ശ്ശൂര്‍: അപ്പന്‍ തമ്പുരാന്‍ സ്മാരകത്തോടനുബന്ധിച്ചുള്ള സ്ഥാലം സാഹിത്യ അക്കാദമിയ്ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. പി രാജേന്ദ്രനുള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിച്ചു.
സ്മാരകത്തിനടുത്തുള്ള 35സെന്റ് സ്ഥലമാണ് സാംസ്കാരിക പഠനകേന്ദ്രം നിര്‍മ്മിക്കുന്നതിനായി അക്കാദമിയ്ക്കു സൗജന്യമായി വിട്ടുകൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. കേരളപ്പിറവി സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് മുമ്പ് തന്നെ സ്ഥലം അക്കാദമിയ്ക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
അഞ്ചുവര്‍ഷം അക്കാദമിയുമായി ബന്ധപ്പെട്ടവര്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് സ്ഥലം ലഭിക്കുന്നത്. ആനുകാലികങ്ങളുടെ സംസ്ഥാന ലൈബ്രറിയാണ് ഇവിടെ നിര്‍മ്മിക്കുക. 1,20,000ആനുകാലികങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇവിടത്തെ ശേഖരത്തിലുണ്ട്. അവ ഇന്റര്‍നെറ്റ് വഴി വായിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്തരിച്ച പ്രശസ്തരായ എഴുത്തുകാരുടെ കൈയ്യെഴുത്തുശേഖരവും, ശബ്ദശേഖരവും ഇവിടെയുണ്ട്.












Click it and Unblock the Notifications