ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കില്ല: ആന്റണി
ദില്ലി: രാജ്യത്തിന്റെ ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കില്ലെന്നും ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി എ.കെ ആന്റണി രാജ്യസഭയില്‍ അറിയിച്ചു.
ആയുധ ഉത്പാദകരുമായി നേരിട്ടാണ് ഇനിമുതല്‍ ഇടപാടുകള്‍ നടത്തുക. ഇത്തരം ഇടപാടുകള്‍ സുതാര്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയം- ആന്റണി വ്യക്തമാക്കി.
സിഎജി, കേന്ദ്രവിജിലന്‍സ് കമ്മിഷന്‍, പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മറ്റി എന്നിവരുമായി ചര്‍ച്ചചെയ്തശേഷമാണ് ആയുധ ഇടപാട് സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
സൈന്യത്തിലുണ്ടാകുന്ന കൊലപാതകങ്ങളില്‍ സര്‍ക്കാറിന് ഉത്കണ്ഠയുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സൈനികര്‍ക്ക് കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ സമയം ലഭിക്കത്തക്കവിധം അവധികള്‍ ഉദാരമാക്കുക, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട് - അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications