Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറിച്ചുമാറ്റിയതിന്റെ പത്തിരട്ടി മരങ്ങള്‍ നടണമെന്ന് രാഷ്ട്രപതി

കൊച്ചി: തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിനഗരത്തില്‍ തണല്‍മരങ്ങല്‍ മുറിച്ചുമാറ്റിയതില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അതൃപ്തി രേഖപ്പെടുത്തി.

മുറിച്ചുമാറ്റിയതിന്റെ പത്തിരട്ടിമരത്തൈകള്‍ താന്‍ എത്തുന്നതിനുമുമ്പേ നടണമെന്നും സന്ദര്‍ശനവേളയില്‍ താനത് കാണാനെത്തുമെന്നും കലാം കൊച്ചി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാഷ്ട്രപതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മരം മുറിച്ചുമറ്റാന്‍ നേതൃത്വം നല്‍കിയ പിഡബ്ല്യുഡി റോഡ്സ് ഡിവിഷനോട് വെള്ളിയാഴ്ച തന്നെ മറൈന്‍ ഡ്രൈവില്‍ മരങ്ങള്‍ നടാന്‍ കളക്ടര്‍ മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച കാലത്താണ് രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ വന്നിറങ്ങുന്ന മറൈന്‍ ഡ്രൈവിന് സമീപത്തെ മരങ്ങള്‍ പിഡബ്ല്യുഡി അധികൃതര്‍ മുറിച്ചുമാറ്റിയത്. അഞ്ചു തണല്‍ മരങ്ങളുടെ ശാഖകള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയിരുന്നു.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണിത് ചെയ്തതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം തനിയ്ക്കറിവില്ലെന്ന് വ്യക്തമാക്കിയ കളക്ടര്‍ പിഡബ്ല്യുഡി അധികൃതരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

മരം വെട്ടിമാറ്റുന്നതറിഞ്ഞ് പരിസ്ഥിതി പ്രേമികള്‍ ഇതിന്റെ വിശദവിവരങ്ങളും മുറിച്ച മരങ്ങളുടെ ചിത്രങ്ങളും ഇ-മെയില്‍ വഴി രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി പി.എം നായര്‍ രാത്രിതന്നെ കളക്ടറുമായി ബന്ധപ്പെട്ട് വിവരങ്ങളാരാഞ്ഞു. ഇതിനെത്തുടര്‍ന്നാണ് മരം വെച്ചുപിടിപ്പിക്കാനുള്ള രാഷ്ട്രപതിയുടെ നിര്‍ദ്ദേശം വന്നത്.

പിഡബ്ല്യുഡി ഓവര്‍സിയര്‍ അബ്ദുള്‍ കലാം ആണ് മരം മുറിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഉന്നത അധികാരികളുടെ നിര്‍ദ്ദേശമില്ലാതെയാണ് ഓവര്‍സിയര്‍ മരം മുറിയ്ക്കാന്‍ കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ജില്ലാകളക്ടറോട് ചീഫ് സെക്രട്ടറി ലിസി ജേക്കബ് ആശ്യപ്പെട്ടിരുന്നു. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

2003ല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഹെലിപ്പാഡിന് ചുറ്റുമുള്ളമരങ്ങള്‍ മുറിച്ചതും വിവാദമായിരുന്നു. അന്നും പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+