രൂപിഷയുടെ കുടുംബത്തിന് സിപിഎം വീട് വച്ച് നല്‍കും
കോഴിക്കോട്: വട്ടോളി സര്‍ക്കാര്‍ സ്കൂളില്‍ നടത്തിയ പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച രൂപിഷയുടെ കുടുംബത്തിന് സിപിഎം വീട് വച്ച് നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.
ചൊവ്വാഴ്ച രൂപീഷയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് സിപിഎം സെക്രട്ടറി ഇക്കാര്യം പ്രഖ്യാപിച്ചത്. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു രൂപിഷ. ദരിദ്രമായ സാഹചര്യത്തില്‍ ഒരു ചെറ്റക്കുടിലിലാണ് രൂപിഷയുടെ കുടുംബം ഇപ്പോള്‍ കഴിയുന്നത്.
സിപിഎം കുന്നുമ്മല്‍ ഏരിയാകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് രൂപിഷയ്ക്ക് വീട് വച്ച് നല്‍കുന്നത്. ഇതിനായി ഏഴര സെന്റ് സ്ഥലം ഇപ്പോള്‍ താമസിക്കുന്നതിന് സമീപത്തായി വാങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചു. എത്രയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ വീട് വച്ച് നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പിണറായി വിജയനോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ദക്ഷിണാമൂര്‍ത്തിയും സതീദേവി എംഎല്‍എയും കുടുംബത്തെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications