കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഥികള്‍ക്ക് ക്യാന്‍സര്‍ ബാധിച്ച 6 വയസ്സുകാരി സഹായം തേടുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: അസ്ഥികള്‍ക്ക് കാന്‍സര്‍ ബാധിച്ച ലെറിസ്സ സികെയ്ര എന്ന ആറു വയസ്സുകാരി സന്മനസ്സുള്ളവരുടെ സഹായം തേടുന്നു.

മുംബൈയിലെ വെസ്റ് വിദ്യാവിഹാറില്‍ ഖലായ് ഗ്രാമത്തില്‍ താമസിക്കുന്ന ലെറിസ്സയുടെ അസ്ഥികളില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് ഒന്നര വര്‍ഷം മുമ്പാണ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മാതാപിതാക്കള്‍ നാലുലക്ഷം രൂപയുടെ ചികിത്സ അവള്‍ക്കുവേണ്ടി നടത്തി. എന്നാല്‍ ഇതുകൊണ്ട് രോഗത്തിന് കാര്യമായ കുറവുണ്ടായില്ല. രക്ത കോശങ്ങള്‍ മാറ്റിവെയ്ക്കുന്നതിലൂടെമാത്രമേ ലെറിസ്സയുടെ രോഗനില മെച്ചപ്പെടൂ എന്നാണ് ലെറിസ്സ ചികിത്സയില്‍ക്കഴിയുന്ന മുംബൈയിലെ ടാറ്റാ മെമ്മേറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് എട്ട് ലക്ഷം രൂപയിലേറെ വേണ്ടിവരും.

എന്നാല്‍ മാതാപിതാക്കളെ സംബന്ധിച്ച് ഈ ചികിത്സയ്ക്കുള്ള തുകകണ്ടെത്തുകയെന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരായുസ്സിന്റെ മൊത്തം സമ്പാദ്യങ്ങളും ഒന്നരവര്‍ഷത്തെ ചികിത്സയ്ക്കിടയില്‍ അവര്‍ ചെലവഴിച്ചുകഴിഞ്ഞു. ഇനി പുറത്തുനിന്നാരുടെയെങ്കിലും സഹായമില്ലാതെ അവര്‍ക്കീ ചികിത്സ നടത്താന്‍ കഴിയില്ല.

ഈ ചികിത്സ നടത്തിയാല്‍ ലെറിസ്സയ്ക്ക് നിങ്ങളുടെ കുഞ്ഞ് മകളെ പ്പോലെ ജീവിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നിലയ്ക്ക് അവളെ നമുക്ക് സഹായിക്കാം.

സഹായം നല്‍കാന്‍ തയ്യാറുള്ളവര്‍ ചെക്കുകളും ഡ്രാഫ്റ്റുകളും ഈ വിലാസങ്ങളില്‍ അയയ്ക്കുക

Maxim Sequeira,
Francis DMello Chawl,
Room No. 10, Khalai Village, Vidyavihar (West)
Mumbai-400086 Tele : 022-25158422

TATA Memorial Hospital,
Dr. Ernest Borges Marg, Parel,
Mumbai400012

*Cheques to be drawn in favor of :

Tata Memorial Hospital
Payable at Central Bank of India, Naigaun extn counter, Mumbai

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയും സഹായം എത്തിയ്ക്കാം. വിദേശത്ത് കഴിയുന്നവര്‍ക്ക് ഈ രീതി ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.

ഇതിന് .....

Central Bank of India
Name of the account holder
TATA Memorial Hospital
A/C Number 1002449683
Branch Code 400166043
Swift No : CBININBB

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X