കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ഷോപ്പിംഗ് ഫെസ്റിവല്‍ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

  • By Staff
Google Oneindia Malayalam News

മലബാര്‍ ഷോപ്പിംഗ് ഫെസ്റിവല്‍ ധനമന്ത്രി ഉദ്ഘാടനം ചെയ്തു
വെള്ളി, ഡിസംബര്‍ 22, 2006

കോഴിക്കോട്: കോഴിക്കോട് നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മലാബാര്‍ ഷോപ്പിംഗ് ഫെസ്റിവല്‍ വെള്ളിയാഴ്ച വൈകീട്ട് നഗരസഭാ സ്റേഡിയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

അന്തര്‍ദേശീയ പ്രശസ്തി നേടിയ വ്യാപാരമേളകളെ മാതൃകയാക്കിക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റിവലാണിത്. നാടകാചാരാര്യന്‍ കെ.ടി മുഹമ്മദിന്റെ നേതൃത്വത്തില്‍ വിവിധ രംഗത്തുനിന്നുള്ള അമ്പത് പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്ന സ്വാഗത സംഗീത പരിപാടിയും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. വ്യാപാരമേളയുടെ ഉദ്ഘാടനം വ്യാവസായിക മന്ത്രി എളമരം കരീമും വിനോദപരിപാടികളുടെ ഉദ്ഘാടനം വനം മന്ത്രി ബിനോയ് വിശ്വവുംനിര്‍വ്വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സിനിമാ പിന്നണി ഗായിക കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ഗാനമേള, ലേസര്‍ ഷോ, കരിമരുന്നുപ്രയോഗം എന്നിവയും അരങ്ങേറി.

ജനുവരി 20വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റിവലിലേയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവരെ ആകര്‍ഷിക്കുന്നതിനായി കായിക, വിനോദ പരിപാടികളും നടത്തുന്നുണ്ട്. കടല്‍ക്കരയില് ആനപ്പുറത്തും, കുതിരപ്പുറത്തും, ഒട്ടകപ്പുറത്തും സവാരി നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ സവാരിയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

നിശ്ചിത തുകയ്ക്കുള്ള ഓരോ ഷോപ്പിംഗിനും കൂപ്പണ്‍ ലഭിയ്ക്കും. ദിവസവും ഭാഗ്യ നറുക്കെടുപ്പും ആഴ്ചതോറും ബംബര്‍ നറുക്കെടുപ്പും നടത്തും. റിലയന്‍സ് ഒരുക്കുന്ന സൈബര്‍ ഗയിംസ്, മലയാള സിനിമയുടെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ഓര്‍മ്മ പുതുക്കാനായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനോല്‍സവം,സര്‍ക്കസ്, മലബാറിനെ വിഷയമാക്കിയുള്ള ക്വിസ് പരിപാടി, ഭക്ഷ്യമേള തുടങ്ങിയവയും ഫെസ്റിവലിനോടനുബന്ധിച്ച് നടക്കും.

ഇതിനിടയില്‍ ജനുവരി 16മുതല്‍ 20വരെ മലബാര്‍ മഹോത്സവ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞരും നര്‍ത്തകരും വിവിധ ദിവസങ്ങളില്‍ പരിപാടിയ്ക്കെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X