കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ അനുവദിക്കില്ല: പ്രേമചന്ദ്രന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്നാട് ആവശ്യപ്പെടുന്നത് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അണക്കെട്ടിന്റെ പാരപ്പെറ്റില്‍ സിമന്റ് പ്ലാസ്ററിംഗ് ഇളകിവീണതിനെത്തുടര്‍ന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച തമിഴ്നാട് സര്‍ക്കാറിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.

പ്ലാസ്റിറിംഗ് ഇളകിവീഴുന്നത് സ്വാഭാവികമായി സംഭവിക്കുന്നകാര്യമാണ്. കനത്ത മഴയ്ക്കുശേഷം വന്ന ചൂടകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് കേരളപൊലീസിന്റെ കീഴില്‍ ഡാം സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. ബുധനാഴ്ച പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശനം നടത്താനിരിക്കെ കരുണാനിധി ഇത്തരമൊരു നീക്കം നടത്തിയത് സംശയം ജനിപ്പിക്കുന്നു- മന്ത്രി ആരോപിച്ചു.

പ്ലാസ്ററിംഗ് അടര്‍ന്ന സംഭവത്തെ കേരളം ഗൗരവത്തോടെയാണ് കണക്കിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാടിന് ആശങ്കയോ സംശയമോ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന് നേരിട്ട് കത്തെഴുതണമായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷ പരിശോധിയ്ക്കാന കേന്ദ്രസേനയായ നാവികസേനയെ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയ തമിഴ്നാടിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെടാന്‍ അവകാശമില്ല. കേരളപൊലീസിന് കീഴില്‍ ഡാം സുരക്ഷിതമാണ്- പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

പ്രശ്നം സംബന്ധിച്ച് തമിഴ്നാടുമായുള്ള അടുത്ത മന്ത്രിതല ചര്‍ച്ചയുടെ തീയത്തി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X