ബംഗാളില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചു
കൊല്‍ക്കത്ത: പ്രാദേശിക ഭരണകൂടവും സര്‍വ്വകക്ഷി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞു. വ്യവസായ മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് തത്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളും പാലങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ഇരു പക്ഷവും സഹകരിക്കാമെന്ന് പരസ്പരം ഉറപ്പുനല്‍കിയിട്ടുണ്ട്. ചര്‍ച്ചയെത്തുടര്‍ന്ന് സമരത്തില്‍ നിന്ന് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നത്തിലെ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച ഗവര്‍ണറെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പ്രഖ്യാപിച്ച 24മണിക്കൂര്‍ ബന്ദിനിടയക്ക് കോണ്‍ഗ്രസ്, തൃണമൂല്‍, എസ്യുസിഐ നേതാക്കള്‍ പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ബംഗാള്‍ തെരുവുകളില്‍ കലാപപ്രതീതി നിലനിന്നിരുന്നു.












Click it and Unblock the Notifications