കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക് സാമ്പത്തികമേഖലയും മെഡിക്കല്‍ സിറ്റിയും തുടങ്ങും

  • By Staff
Google Oneindia Malayalam News

ദില്ലി: കൊച്ചിയില്‍ ഇലക്ട്രോണിക് വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക മേഖലയും വ്യവസായ വികസന കോര്‍പ്പറേഷന്റെ കൈവശമുള്ള സ്ഥലത്ത് മെഡിക്കല്‍ സിറ്റിയും തുടങ്ങുമെന്ന് വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

ദില്ലിയില്‍നടക്കുന്ന പ്രാവാസി ഭാരതീയ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്. മെഡിക്കല്‍ സിറ്റി, ടൈറ്റാനിയം അസംസ്കൃത വസ്തുവാക്കി ടൈറ്റാനിയം കോംപ്ലക്സ് എന്നിവ തുടങ്ങാനുള്ള നടപടിക്രമം പൂര്‍ത്തിയായി വരുകയാണ്.

കൊച്ചി വിമാനത്താവള മാതൃകയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രവികസനത്തിനായി വിദേശമലയാളികളുടെ നിക്ഷേപം സ്വീകരിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്(ഇന്‍കല്‍) കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാലക്കാട്ട് ഇന്റഗ്രേറ്റഡ് ടെക്സ്റൈല്‍ പാര്‍ക്ക് ,വയനാട്ടില്‍ 300ഏക്കറില്‍ ഭക്ഷ്യ സംസ്കരണ മേഖല, കോഴിക്കോട്ട് 700ഏക്കറില്‍ രാജ്യാന്തര സ്കൂള്‍ എന്നിവ തുടങ്ങും- കരിം പ്രഖ്യാപിച്ചു.

100കോടി രൂപ അടിസ്ഥാനമൂലധനമിറക്കിയാണ് ഇന്‍കല്‍ തുടങ്ങുക 26ശതമാനം ഓഹരി സര്‍ക്കാറിന്റെതും ബാക്കി സ്വകാര്യമേഖലയുടേതുമാകും. കമ്പനി പ്രവര്‍ത്തിച്ചുതുടങ്ങാന്‍ 1500കോടി രൂപ വേണമെന്നാണ് കണക്ക്.

റോഡ്, പാലം, വൈദ്യുതി, ജലം എന്നീമേഖലകളില്‍ പണം മുടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഉടന്‍ അനുമതി നല്‍കും. ഇത്തരം അവസരങ്ങള്‍ ഉപയോഗിച്ച് മാതൃസംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ മന്ത്രി വിദേശമലയാളികളോട് ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട വികസന പദ്ധതികളിലെല്ലാം വിദേശമലയാളികളുടെ നിക്ഷേപം ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഏകജാലക നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ അഞ്ചുമാസത്തിനകം നിയമഭേദഗതി കൊണ്ടുവരും. നിര്‍ദ്ദിഷ്ട ടൈറ്റാനിയം കോംപ്ലക്സില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ക്കാറിനെ സമീപിക്കാം.

ഇലക്ട്രോണിക്സ് ഉല്‍പന്ന നിര്‍മ്മാണത്തിനുള്ള പ്രത്യേക സാമ്പത്തിക മേഖല(സെസ്)യുടെ പദ്ധതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ലഭിയ്ക്കും ഇതിനുള്ള കര്‍മസമിതി റിപ്പോര്‍ട്ടിന് അവസാനരൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. പദ്ധതി നടത്തിപ്പില്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും.

വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നേരിട്ടുമറുപടി പറയാന്‍ താന്‍ അടുത്തവര്‍ഷവും പ്രവാസികള്‍ക്കുമുന്നിലെത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X