കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ജഡ്ജി ഹൈക്കോടതി ജഡ്ജിയെ തല്ലി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജി ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയെ തല്ലിയതായി പരാതി. ഇരുവരും പ്രഭാതത്തില്‍ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്.

ഒരേ ബെഞ്ചില്‍ പലപ്പോഴും കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജഡ്ജിമാര്‍ തമ്മിലാണ് വഴക്കുണ്ടായത്. പരാതിക്കാരനായ ജസ്റിസ് പി.ബി.മജ്മുദാര്‍ ജസ്റിസ് ബി.ജെ.ശേത്നയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നതിന് അനുവാദം ചോദിച്ച് ആക്ടിംഗ് ചീഫ് ജസ്റിസ് യാദ്രം മീനയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം സുപ്രിം കോടതി ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയ ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ശേത്ന മജ്മുദാറിനെ ചായ കുടിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ വച്ച് ശേത്ന സഹോദരനെ ഫോണില്‍ വിളിച്ചു. മജ്മുദാറും ശേത്നയുടെ സഹോദരനുമായി സംസാരിച്ചു. ഇതിനിടെ ശേദ്ന മജ്മുദാറിനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഉടന്‍ മജ്മുദാര്‍ തന്റെ ഭാര്യയ്ക്കൊപ്പം ചീഫ് ജസ്റിസിന്റെ വീട്ടിലെത്തി പരാതി നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X