കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജി ടോമിന്‍ തച്ചങ്കരി സ്വത്തുവിവരം കൈമാറി

  • By Staff
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദ്യക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐജി ടോമിന്‍ തച്ചങ്കരി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം സ്വത്തുവിവരം നല്‍കി.

വിജിലന്‍സ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ എസ്പി റാങ്കിലുള്ള വ്യക്തിയാണ്. ഐജിയായ തച്ചങ്കരിയോട് പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം കണക്കുകള്‍ ഹാജരാക്കിയില്ല. പിന്നീട് നിവൃത്തിയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാ വര്‍ഷവും സ്വത്ത് സംബന്ധിച്ച വിശദ വിവരം സര്‍ക്കാറിന് നല്‍കണമെന്ന് നിയമമുണ്ട്. എന്നാല്‍ 1995 മുതല്‍ 2006 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ തച്ചങ്കരി സമര്‍പ്പിച്ചിട്ടില്ല.

അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ സ്വത്ത് കണക്കുകള്‍ തച്ചങ്കരിയില്‍ നിന്ന് വാങ്ങാന്‍ ഡിജിപി രമണ്‍ ശ്രാവസ്തവയ്ക്ക് ചീഫ് സെക്രട്ടറി ലിസി ജേക്കബ് രേഖാമൂലം ഉത്തരവ് നല്‍കുകയാണുണ്ടായത്. മുദ്രവെച്ച കവറില്‍ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ ഹാജരാക്കണമെന്നാണ് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് തച്ചങ്കരി കണക്കുകള്‍ ഹാജരാക്കിയത്.

ഇദ്ദേഹത്തിനെതിരായ കേസിലുള്ള അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതി ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സ്വത്തുവിവരക്കണക്കുകള്‍ പൊലെതന്നെ ഇടയ്ക്കിടെ നടത്തുന്ന വിദേശയാത്രകളെക്കുറിച്ചുള്ള വിശദവിവരങ്ങളും തച്ചങ്കരി അന്വേഷണോദ്യോഗസ്ഥന് നല്‍കിയിട്ടില്ല. താന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇദ്ദേഹം നടത്തിയ ചില വിദേശയാത്രകള്‍ വിമര്‍ശന വിധേയമായതിനാല്‍ യാത്രകളെക്കുറിച്ചറിയാതെ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയാണുള്ളത്.

തച്ചങ്കരിയ്ക്കെതിരെ എസ്.പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങുമെത്തില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കാണിച്ച് ഹൈക്കോടതിയല്‍ ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഇത്തരമൊരു കേസില്‍ വിജിലന്‍സ് അന്വേഷണം നേരിട്ട് ഏക ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. മറ്റു പലര്‍ക്കും നേരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ വിജിലന്‍സ് അന്വേഷണം വരെ എത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X