കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ടൂറിസം: പ്രത്യേക നയം രൂപീകരിയ്ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: മൂന്നുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ലോകത്തെ അഞ്ചു പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി കേരളത്തെ മാറ്റുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നയംരൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അഞ്ചുവര്‍ഷത്തേയ്ക്കുള്ള നയം തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മാര്‍ച്ചില്‍ ഇതു പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

2006ല്‍ 15000 മെഡിക്കല്‍ ടൂറിസ്റുകളാണ് സംസ്ഥാനത്തെത്തിയത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് പ്രതിവര്‍ഷം ഒരു ലക്ഷം എന്ന ലക്ഷ്യത്തിലേയ്ക്കെത്തിയ്ക്കുകയാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് ഈ രംഗത്തുള്ള സാധ്യത, ആശുപത്രികളുടെ ഉത്തരവാദിത്തം എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇക്ര(ഐസിആര്‍)യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രി സേവനങ്ങള്‍ക്ക് ഏകീകൃത സ്വഭാവവും രാജ്യാന്തര നിലവാരവും കൈവരിയ്ക്കുന്നതിന് അക്രഡിറ്റേഷന്‍ നല്‍കുന്നതിനായി ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡും ആരോഗ്യ സംരക്ഷണ സേവന ദാതാക്കളുമായും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം നയം പ്രഖ്യാപിക്കുന്ന ആദ്യസംസ്ഥാനമായിരിക്കും കേരളം-മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പുമായി സഹകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ മാര്‍ച്ച് 23മുതല്‍ 26വരെ മെഡിക്കല്‍ ടൂറിസം സംബന്ധിച്ച് കേരള ഹെല്‍ത്ത് ടൂറിസം 2007 എന്നപേരില്‍ രാജ്യാന്തര പ്രദര്‍ശനവും സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. 2006ല്‍ ആദ്യമായി നടത്തിയ സമ്മേളനത്തിന്ശേഷം സംസ്ഥാനത്തെത്തുന്ന ടൂറിസ്റുകളില്‍ 35ശതമാനത്തോളം വര്‍ദ്ധനയുണ്ടായതായി കെഎച്ച്ടി ചെയര്‍മാന്‍ ഡോ. ഫിലിപ്പ് അഗസ്റിന്‍ പറഞ്ഞു.

സമ്മേളനത്തില്‍ വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ടൂറിസം മന്ത്രിയുമായുള്ള ചര്‍ച്ചയും സമ്മേളനത്തോടൊപ്പം നടക്കും. സിഐഐ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X