Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നടത്താനായിരുന്നു പാക് ഭീകരന്‍ മുഹമ്മദ് ഫഹദ് ലക്ഷ്യമിട്ടിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി സിറ്റിപൊലീസ് കമ്മിഷണര്‍ അറിയിച്ചു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഫഹദിനെ മൈസൂര്‍ പൊലീസിന് തിരിച്ചേല്‍പ്പിച്ചശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കറാച്ചിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ തീവ്രവാദിസംഘടനയില്‍ ചേരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനായാണ് ഇയാള്‍ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ഏതെങ്കിലും മതതീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടതിനോ കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയതിനോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു.

കോഴിക്കോട്ടെ ബസ് സ്റാന്റില്‍ 2006മാര്‍ച്ചില്‍ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനം മാറാട് കലാപം എന്നിവയുമായി ഫഹദിന് ബന്ധമുണ്ടോയെന്ന് പൊലീസ് സൂക്ഷ്മമായി അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള തെളിവുകളും കിട്ടിയിട്ടില്ല. കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടത്. ഇതിനായി കോഴിക്കോട്ടെ ചില വ്യക്തകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്ന പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെയുള്ള ബന്ധുക്കള്‍ക്ക് ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുള്ളതായും തെളിവുകിട്ടിയിട്ടുണ്ട്. കോഴിക്കോട്ടു നിന്നും മെയില്‍ മൈസൂരിലേയ്ക്ക് പോയ ഫഹദ് അവിടെ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞപ്പോഴാണ് പിടിയിലായത്.

അനധികൃതമായി പാസ്പോര്‍ട്ട് സമ്പാദിച്ച കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. മൈസൂരിലേയ്ക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് മുമ്പെ കുന്നമംഗലം ഒന്നാം ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തിനിയ്ക്ക് വേണ്ടി ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിക്കിട്ടാന്‍ ഫഹദ് മജിസ്ട്രേട്ടിനോടാവശ്യപ്പെട്ടു. അക്കാര്യം മജിസ്ട്രേട്ടിന്റെ പരിഗണനയിലാണ്. ഫിബ്രവരി ആറുവരെ ഫഹദിനെ കോടതി റിമാന്റ് ചെയ്തു. മൈസൂര്‍ ജയിലിലാണ് റിമാന്റ് നടപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+