തിരൂരില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല: ചെന്നിത്തല
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ ക്രമസമാധാനനില പുന:സ്ഥാപിയ്ക്കാന്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
കൊലപാതകത്തിന് ശേഷം പ്രശ്നം വര്‍ീയപ്രശ്നമായി മാറാതിരിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധയെടുക്കേണ്ടതായിരുന്നു. ആര്‍എസ്എസും എന്‍ഡിഎഫും വര്‍ീയതവളര്‍ത്താന്‍ ശ്രമിയ്ക്കുകയാണ്.
ഇതിനെതിരെ ജനവികാരം ഉയരണം. ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കരുത്-അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച തിരൂരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു.
സംഘര്‍ഷമുണ്ടായ താനൂര്‍ തിരൂര്‍ മേഖലകളില്‍ പുതിയപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും സംഘര്‍ഷമുണ്ടാകാതിരക്കാനുള്ള മുന്‍കരുതല്‍ എന്നനിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിരോധനം ശനിയാഴ്ച വൈകുന്നേരംവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications