കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം: കുട്ടിയാചകരില്ലാത്ത ആദ്യത്തെ കേരള നഗരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാറിന്റെയും മറ്റു സംഘടനകളുടെയും ഒരു വര്‍ഷത്തെ പ്രചാരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് തിരുവനന്തപുരം നഗരം കിട്ടിയാചകരില്ലാത്ത സംസ്ഥാനത്തെ ആദ്യത്തെ നഗരമായി മാറി.

ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഇക്കാര്യം പ്രഖ്യാപിച്ചത്. യാചകവൃത്തിയിലേര്‍പ്പെടുന്ന കുട്ടികളെ അതില്‍ നിന്നും പിന്തിരിപ്പുക്കുന്നതിനേക്കാള്‍ വലിയ കാര്യം അവര്‍ക്ക് തുടര്‍ന്നും ആവശ്യമായ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്നതാണെന്ന് ചടങ്ങില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഉടന്‍തന്നെ കുട്ടികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ മറ്റ് പ്രധാനനഗരങ്ങളിലെല്ലാം യാചകവൃത്തിക്കെതിരെ പ്രചാരണം നടത്തും-ശ്രീമതി അറിയിച്ചു.

യാചക വൃത്തിയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്ന പ്രവണത പാടേ നീക്കം ചെയ്യേണ്ടതാണെന്ന് ചടങ്ങില്‍ സംബന്ധിച്ച കേരള ഹൈക്കോടതി ജഡ്ജി ജസ്റിസ് ആര്‍ ബസന്ത് അഭിപ്രായപ്പെട്ടു.

2006ലാണ് യാചകവൃത്തിതുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരത്തില്‍ ആരംഭിച്ചത്. യാചകവൃത്തിയേലേര്‍പ്പെട്ട 115കുട്ടികളെ ഇതിനകം തന്നെ പുനരധിവസിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെയും മറ്റ് എന്‍ജിഒ സംഘടകളുടെയും സംയുക്തമായ പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് ഇത് സാധ്യമായത്. സംസ്ഥാനാന്തര ബന്ധമുള്ള ശൃംഗലകളിലൂടെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിലെത്തിയവരാണ് ഈ കുട്ടികളിലധികവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X