കോടതിയലക്ഷ്യം: കോടതിയില്‍ ഹാജരാകാന്‍ പാലൊളിക്ക് നോട്ടീസ്
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിക്കെതിരെ ഹൈക്കോടതി അടിയന്തിര നോട്ടീസ് അയച്ചു. അടുത്ത വ്യാഴാഴ്ച മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച കേസ് പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കെതിരെ അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചത്. പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ശേസുമായി ബന്ധപ്പെട്ട് നാല് പത്രാധിപന്‍മാര്‍ക്കെതിരെയും ഹൈക്കോടതി നോട്ടീസയച്ചു. തേജസ്, രാഷ്ട്രദീപിക, മംഗളം, മാധ്യമത്തിന്റെ പ്രസാധകരായ ധെഡിയല്‍ പബ്ലിഷേഴ്സ് എന്നിവയുടെ പത്രാധിപന്‍മാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ജനവരി 30ന് കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ സമ്മേളനത്തില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ കോടതികളെ ഭരിക്കുന്നത് നോട്ടുകെട്ടുകളാണെന്നും നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞതാണ് കേസിന് വഴിവച്ചത്.












Click it and Unblock the Notifications