Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞളാംകുഴി അലിയ്ക്കെതിരെ പിണറായി

പയ്യന്നൂര്‍: മങ്കരയിലെ സിപിഎം സ്വതന്ത്ര എംഎല്‍എ മഞ്ഞളാംകുഴി അലിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു.

പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി ശത്രുക്കള്‍ക്ക് നല്‍കുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപെട്ട ഷാജഹാനെ പോലുള്ളവരുടെ അസുഖമാണ് അലിക്കെന്നും ഇത്തരത്തിലുള്ള അസുഖത്തിന് തക്കതായ ചികിത്സയുണ്ടെന്നും പിണറായി പറഞ്ഞു. മാത്തിലില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വാരികയില്‍ അച്ചടിച്ചുവന്ന അലിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് പിണറായിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയെ ഭരിക്കാന്‍ പാര്‍ട്ടി അനുവദിക്കുന്നില്ല തുടങ്ങിയ അലിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് പിണറായി ആഞ്ഞടിച്ചത്.

അലി നല്ലൊരു കച്ചവടക്കാരനാണ്. എന്നാല്‍ രാഷ്ട്രീയത്തെയും അലി കച്ചവടതാത്പര്യത്തോടെയാണ് കാണുന്നതെന്ന് ഇപ്പോള്‍ മനസിലായി. അലിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎമ്മില്‍ ചര്‍ച്ച നടന്നിരുന്നതായി അദ്ദേഹം പറയുന്നു. എന്നാല്‍ അങ്ങനൊരു ആലോചന സിപിഎമ്മില്‍ നടന്നിട്ടേയില്ല.

പാര്‍ട്ടിക്ക് പുറത്തുള്ളയാളാണ് അലി. അലി മുമ്പൊക്കെ ചിലതു കളിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ എന്നും അങ്ങനെയായിരിക്കില്ല- പിണറായി പറഞ്ഞു.

പിണറായിയുടെ ആരോപണങ്ങളോട് വിശദമായി പ്രതികരിക്കാന്‍ അലി തയ്യാറായില്ല. അലിക്ക് രാഷ്ട്രീയമറിയില്ല എന്ന പിണറായിയുടെ ആരോപണം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+