Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമി വിഘടനവാദ സംഘടന: സുപ്രിം കോടതി

ദില്ലി: സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് (സിമി) വിഘടനവാദ പ്രസ്ഥാനമാണെന്ന് സുപ്രിം കോടതി വിധിച്ചു.

സംഘടനയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സിമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റിസുമാരായ എസ്.ബി സിന്‍ഹ, മാര്‍ക്കണ്ഡേയ കജു എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

2006 ഫിബ്രവരി എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സിമിയുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പിന്നീട് ദില്ലി ഹൈക്കോടതിയിലെ ജസ്റിസ് ബി.എന്‍ ചതുര്‍വേദി സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധനത്തെ ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സിമി ഹൈക്കോടതിയെ സമീപിച്ചത്.

2003നുശേഷം സിമിയ്ക്ക് യാതൊരുവിധ ദേശവിരുദ്ധ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാവുകയോ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാമിനി ജയ്സ്വാള്‍ വാദിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന നിരോധനം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും ആയുധം കൈയില്‍ വയ്ക്കാതെ സമാധാനപരമായി കൂടിച്ചേരുന്നതിനുമുള്ള മൗലികാവകാശത്തെയും മതസ്വാതന്ത്യത്തെയും ലംഘിയ്ക്കുന്നതാണെന്നും സിമി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+