കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാത്രിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളുമായി ആലുവയും

  • By Staff
Google Oneindia Malayalam News

കൊച്ചി: മഹാശിവരാത്രിയെ വരവേല്‍ക്കാനായി ആലുവാ മണപ്പുറം ഒരുങ്ങി. ദക്ഷിണ കാശിയെന്ന അപര നാമകരണമുളള മണപ്പുറത്ത് ശിവരാത്രിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ പുലര്‍ച്ചേ തന്നെ ആരംഭിച്ചു.

രാവിലത്തെ അഭിഷേകപൂജയോടെ തുടക്കംക്കുറിച്ച ചടങ്ങുകള്‍ അര്‍ദ്ധരാത്രി നടക്കുന്ന വിളക്ക് എഴുന്നളളിപ്പ്, ബലിതര്‍പ്പണം എന്നിവയ്ക്കു ശേഷമാണ് സമാപിക്കുക.

ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഇവിടെയെത്തുന്നത്. വെള്ളിയാഴ്ച രാത്രി മണപ്പുറത്തു നടക്കുന്ന ബലിതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിചേരും.

കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. 1500 പോലീസുകാരെയാണ് മണപ്പുറത്തു നിയോഗിച്ചത്.

ആഘോഷങ്ങള്‍ക്ക് ശബളിമ വര്‍ദ്ധിപ്പിക്കാനായി ആലുവാ മുനസിപ്പില്‍ സമിതിയും ഒരുക്കം കൂട്ടുന്നുണ്ട്. മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന വിപണമേള മണപ്പുറത്തു സംഘടിപ്പിക്കുന്നുണ്ട്.

താല്‍ക്കാലിക മുനിസിപ്പല്‍ ഓഫീസ്, പൊലീസ് സ്റേഷന്‍, കെഎസ്ഇബിയുടെ ഓഫീസ്, മേളയ്ക്കായുളള 35 സ്റാളുകള്‍ തുടങ്ങിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്മിതാ ഗോപി പറഞ്ഞു. ആലുവാ സര്‍ക്കാര്‍ ആശുപ്രതിയുടെയും എഐഎംഎസിന്റെയും വൈദ്യസഹായം മണപ്പുറത്തു ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.

നദിതീരത്തും സ്നാനസ്ഥലങ്ങളിലും വൈദ്യുതി വിളക്കുകളും മറ്റു അലങ്കാരങ്ങളും സ്ഥാപിച്ചതായി വൈദ്യുതി വകുപ്പ് അറിയിച്ചു. നദിയില്‍ ബോട്ടുസവാരി നടത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X