20,000 കുടുംബങ്ങള്‍ക്ക് മെയ് മാസത്തിനം ഭൂമി
മലപ്പുറം: ഭൂമിയില്ലാത്ത ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് മെയ് മാസത്തിനകം ഭൂമി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
ഇതിനായി 3,180 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. ഭൂമി വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു. മലപ്പുറത്ത് ജില്ലാ അധികൃതര്‍ സംഘടിപ്പിച്ച പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലാന്റ് ട്രിബ്യൂണല്‍ മുതല്‍ സുപ്രിം കോടതിയുടെ വരെ പരിഗണനയിലുള്ള വിവിധ കേസുകളില്‍ പെട്ട 72,000 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിട്ടുകിട്ടാനുണ്ട്. ചില കേസുകള്‍ 25 വര്‍ഷം വരെ പഴക്കമുള്ളതാണ്.
ടാറ്റ പോലുള്ള കമ്പനികളുടെ കൈയില്‍ നിന്നും പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മേളയില്‍ 2,771 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി.












Click it and Unblock the Notifications