കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ മലയാളി നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് ഇന്‍കല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫ്രാസ്റ്രക്ച്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കല്‍)യെന്ന പുതിയ കമ്പനി രൂപീകരിച്ചു.

100 കോടി രൂപയുടെ മൂലധനമുളള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാറിന് 26 ശതമാനം ഓഹരിയുണ്ടാവും. വ്യവസായമന്ത്രി എളമരം കരീമിനെയാണ് ഇന്‍കല്ലിന്റെ ചെയര്‍മാന്‍.

10 ദിവസത്തിനകം കമ്പനിയുടെ അടിസ്ഥാന രൂപം തയ്യാറാക്കുമെന്ന് ഇന്‍കല്ലിന്റെ ചുമതലയുളള പ്രത്യേക ഉദ്യോഗസ്ഥന്‍ ജോണ്‍ മത്തായി പറഞ്ഞു. ഇതൊരു സര്‍ക്കാര്‍-സ്വകാര്യ സംരംഭമാണ്. പണക്കാരായ വിദേശ മലയാളികളുടെ പിന്തുണ ലക്ഷ്യമിട്ട് അമേരിക്ക, യൂറോപ്പ് മധ്യേഷ്യ എന്നിവിടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുമെന്നും മത്തായി പറഞ്ഞു.

പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുളളവര്‍ക്കായി നാലിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലായിരിക്കും വ്യവസായ പാര്‍ക്കുകള്‍ ആദ്യം ആരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മത്തായി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X