കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ട: അറസ്റ് ചെയ്യേണ്ട കുറ്റമെന്ന് ഹസ്സന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിലെ ഉന്നതനേതാക്കള്‍ പോലും ഇടതുഭരണത്തില്‍ സുരക്ഷിതരലെന്ന് കെപിസിസി വക്താവ് എം.എം ഹസ്സന്‍.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഇതാണ് വ്യക്തമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്കു പോലും സുരക്ഷയ്ക്കായി തോക്കു കൊണ്ടുനടക്കേണ്ടി വരുന്നത് ഇതിനാലാണെന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഹസ്സന്‍ പറഞ്ഞു.

തിരുവനന്തപുരത്തു നിന്നു ദില്ലിയിലേക്ക് നേരിട്ടുളള വിമാനസര്‍വ്വീസ് ഉണ്ടെന്നിരിക്കേ പോളിറ്റ് ബ്യൂറോയുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാനായി പിണറായി ചെന്നൈ വഴി ഡല്‍ഹിക്ക് പുറപ്പെട്ടതില്‍ ദുരൂഹതയുണ്ട്. ചെന്നൈയില്‍ ആരെയെല്ലാം സന്ദര്‍ശിച്ചുവെന്ന് പിണറായി വെളിപ്പെടുത്തണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

വിമാനത്തില്‍ കയറുന്നതിനു മുമ്പ് ബാഗില്‍ നിന്നു വെടിയുണ്ടകള്‍ മാറ്റാന്‍ മറന്നു പോയതാണെന്ന് പിണറായിയുടെ വിശദീകരണം മുഖവിലക്കെടുക്കാമെങ്കിലും അറസ്റ് ചെയ്യപ്പെടാവുന്ന കുറ്റമാണ് നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന എക്സ്റേ പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയില്ലെന്ന് സിഐഎസ്ഫ് വ്യക്തമാക്കിയിരിക്കേ, ഇവ എവിടെ നിന്നു വന്നുവെന്ന് പിണറായി വെളിപ്പെടുത്തണമെന്നും ഹസ്സന്‍ പറഞ്ഞു.

എല്‍ഡിഎഫിനെതിരെ മാധ്യമലോബി പ്രവര്‍ത്തിക്കുന്നുവെന്നാണ് വിജയന്റെ ആരോപണം. ഇതേ മാധ്യമങ്ങളാണ് യുഡിഎഫ് ഭരണക്കാലത്ത് ഭരണമുന്നണിയിലെ ഭിന്നതകളും മറ്റും പുറത്തു കൊണ്ടുവന്നത്. അപ്പോള്‍ മാധ്യമ ഇടപ്പെടലുകളെ പ്രകീര്‍ത്തിച്ചവര്‍ ഇന്ന് അവര്‍ക്കെതിരേ വാളോങ്ങുന്നത് അപഹാസ്യമാണെന്നും ഹസ്സന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X