Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങള്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു

കോതമംഗലം: തട്ടേക്കാട് ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതിനായി എളവൂര്‍ സെന്റ് ആന്റണീസ് യുപിസ്കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചു.

സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മരിച്ചവരോടുള്ള ആദരസൂചകമായി പ്രാര്‍ത്ഥനകള്‍ നടന്നു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം. വിജയകുമാര്‍, കെ.പി രാജേന്ദ്രന്‍, ടി.യു കുരുവിള, എസ്. ശര്‍മ, പാലൊളി മുഹമ്മദ് കുട്ടി, പി.കെ ശ്രീമതി, എന്‍.കെ പ്രേമചന്ദ്രന്‍, മുല്ലക്കര രത്നാകരന്‍ എന്നിവരും മറ്റ് സാംസ്കാരിക നായകരുമെല്ലാം എളവൂരില്‍ എത്തിയിട്ടുണ്ട്.

അനുവദനീയമായ സമയത്തിന് ശേഷം വിനോദയാത്രാ സംഘത്തെ തട്ടേക്കാട്ടേയ്ക്ക് പോകാന്‍ അനുവദിച്ചതാരാണെന്ന് അന്വേഷിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വരും കാലങ്ങളില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ബോട്ടുകള്‍ നിരോധിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിയ്ക്കുന്നതിനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എളവൂരിലെത്തും. അദ്ദേഹം ദില്ലിയില്‍ നിന്നും യാത്രതിരിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥലത്തെത്തിയശേഷം മാത്രമേ സംസ്കാരച്ചടങ്ങുകള്‍ ആരംഭിയ്ക്കുകയുള്ളു. ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ എട്ടുകുട്ടികളുടെ മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ശേഷമാണ് സംസ്കാരിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+