774 ക്രിമിനല്‍ കേസുകള്‍ പിന്‍വലിയ്ക്കാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി
തലശേരി: സംസ്ഥാനത്തെ 774 ക്രിമിനല്‍ കേസുകള്‍ പിന്‍വലിയ്ക്കാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കി.
2006 മെയ് 18 മുതല്‍ 2007 ഫിബ്രവരി 17വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകള്‍ പിന്‍വലിയ്ക്കാന്‍ അനുമതി നല്‍കിയത്.
വിവരാവകാശ നിയമ പ്രകാരം പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ് പ്രസിഡന്റ് അഡ്വ. ടി.ആസഫലിയുടെ അപേക്ഷയില്‍ ആഭ്യന്തരവകുപ്പ് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് പിന്‍വലിയ്ക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരം നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, പൊതുമുതല്‍ നശീകരണ നിയമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കുറ്റപത്രം നല്‍കിയ കേസുകളാണ് പിന്‍വലിയ്ക്കുന്നത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിയ്ക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. 173 എണ്ണമാണ് ഇവിടെ നിന്നും പിന്‍വലിയ്ക്കുന്നത്. ഏറ്റവും കുറവ് ആലപ്പുഴയില്‍ നിന്നും- 2 എണ്ണം.
മറ്റു ജില്ലകളില്‍ നിന്നുള്ള കേസുകളുടെ എണ്ണം. എറണാകുളം-10, തൃശ്ശൂര്‍-58, പാലക്കാട്-19, മലപ്പുറം-58, ഇടുക്കി- 16, കോട്ടയം-150, പത്തനംതിട്ട-08, വയനാട്- 86, കൊല്ലം-03, തിരുവനന്തപുരം-65, കാസര്‍കോട്- 88, കോഴിക്കോട്- 65.












Click it and Unblock the Notifications