Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2005 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീപീഡനക്കേസുകല്‍ 8087 എണ്ണമാണ്. 2003ല്‍ ഇത് 7,228 ആയിരുന്നു. കഴിഞ്ഞ പതിനാലുവര്‍ഷത്തിനിടെ ഇത്തരം കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്.

ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ബലാല്‍സംഗക്കേസുകള്‍ 478 എണ്ണമാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യകളാകട്ടെ 9,244 എണ്ണവും.

സ്തീകള്‍ക്കെതിരായ പീഡനങ്ങളില്‍ 3,283 എണ്ണവും ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളോ ആയി ബന്ധപ്പെട്ടവയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണക്കേസുകള്‍ 2003ല്‍ 1,947 എണ്ണമായിരുന്നത് ഇപ്പോള്‍ 2,339 എണ്ണമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീധനപീഡനങ്ങള്‍ 33ല്‍ നിന്ന് 21 ആയി കുറയുകയാണ് ചെയ്തത്.

ആത്മഹത്യചെയ്തവരില്‍ 6,830 പുരുഷന്മാരും 2,414 സ്ത്രീകളുമാണ് ഉള്‍പ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ (1,257) ആത്മഹത്യചെയ്തത്. കൊല്ലത്ത് 1,128 പേരും കാസര്‍കോട് ജില്ലയില്‍ ആകെ 267 പേരുമാണ് ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+