Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം പോകാന്‍ ഭര്‍തൃമതിക്ക് കോടതി അനുവാദം നല്‍കി

മഞ്ചേരി: കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ കോടതി കാമുകന്റെ ഒപ്പം തന്നെ പോകാന്‍ അനുവദിച്ചു.

കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് ഇരുമ്പിടി കയനിക്കര നുസൈബ(21)ക്കാണ് അയല്‍വാസിയായ സ്വര്‍ണ പണിക്കാരന്‍ ശ്രീധരന്റെ മകന്‍ ശ്രീജിത്തിന്റെ കൂടെ പോവാന്‍ കോടതി അനുവാദം നല്‍കിയത്.

2006 ഒക്ടോബര്‍ നാലിനു രാവിലെ അഞ്ചുവയസുളള കുട്ടിയെ നഴ്സറി സ്കൂളില്‍ കൊണ്ടു വിട്ടതിനു ശേഷമാണ് നുസൈബ ശ്രീജിത്തിന്റെ കൂടെ ഒളിച്ചോടിയത്. ഇരുമതസ്ഥാരായതിനാല്‍ നാട്ടുകാരെ ഭയന്നാണ് ഒളിച്ചോടിയതെന്നും എറണാകുളത്തു വാടകവീട്ടില്‍ താമസിക്കുന്ന തങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടാണ് കഴിയുന്നതെന്നും യുവതി കോടതിയെ അറിയിച്ചു.

ഭര്‍ത്താവ് ഗള്‍ഫിലാണെന്നും എട്ടാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹമെന്നും അഞ്ചു വയസ്സുളള കുട്ടിയുണ്ടെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം അരീക്കോട് പോലീസാണ് ഇരുവരെയും കോടതിയിലെത്തിച്ചത്.

ബന്ധുക്കളാരും കോടതിയിലെത്തിയിരുന്നില്ല. സംഭവമറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ടെങ്കിലും കോടതിയില്ല വന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+