Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരോവ,ര്‍ ആറു സിക്സര്‍

ഒരോവ,ര്‍ ആറു സിക്സര്‍
തിങ്കള്‍, മാര്‍ച്ച് 17, 2007

സെന്റ് കിറ്റ്സ് : റെക്കോര്‍ഡുകളുടെ പെരുമഴയുമായി ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. ദുര്‍ബലരായ ഹോളണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചു ചതച്ചാണ് സ്മിത്തിന്റെ ടീം നിര്‍ദ്ദയവിജയം നേടിയത്.

ലോകകപ്പില്‍ ആദ്യമായി ഒരോവറില്‍ ആറു സിക്സറുകള്‍ ഹെര്‍ഷലെ ഗിബ്സിന്റെ ബാറ്റില്‍ നിന്നും. ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി മാര്‍ക് ബൗച്ചര്‍ വക.

നാല്‍പ്പത് ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത് 353 റണ്‍സ്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച റണ്‍റേറ്റ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറന്ന മത്സരവും ഇതു തന്നെ.

ഡാന്‍ വാന്‍ബംഗെ എറിഞ്ഞ 30 -ാം ഓവറാണ് ഗിബ്സ് ചരിത്രത്തിലേയ്ക്ക് അടിച്ചു പറത്തിയത്. അത് ഇങ്ങനെ. ഒന്നാം പന്ത് - ലോംഗ് ഓണിലൂടെ ഗാലറിയിലേയ്ക്ക്. രണ്ടും മൂന്നും പന്തുകള്‍ - ലോംഗ് ഓഫിലൂടെ കാണികള്‍ക്കിടയില്‍. നാലാം പന്ത് - ഡീപ് മിഡ് വിക്കറ്റിലൂടെ. അഞ്ചാം പന്ത് - എക്സ്ട്രാ കവറിനും ലോംഗ് ഓഫിനും മധ്യേ. അവസാന പന്ത് - വീണ്ടും ലോംഗ് ഓഫിലൂടെ.

ഫസ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതിനു മുമ്പ് വെസ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്സും ഇന്ത്യയുടെ രവിശാസ്ത്രിയുമാണ് ഈ നേട്ടം കൈവരിച്ചിട്ടമളളത്.

1968ല്‍ നടന്ന കൗണ്ടി മത്സരത്തില്‍ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലമോര്‍ഗനെതിരെയാണ് സോബേഴ്സ് ഒരോവറിലെ ആറു പന്തും സിക്സറിനു പറത്തിയത്. ഗ്ലമോര്‍ഗന്റെ മാല്‍ക്കം നാഷായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍.

1984ല്‍ മുംബെയും ബറോഡയും തമ്മില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് രവിശാസ്ത്രി ഈ നേട്ടത്തിന് ഉടമയായത്. ബറോഡയുടെ സ്പിന്‍ ബൗളറായിരുന്ന തിലകരാജിന്റെ ഓവറിലായിരുന്നു ശാസ്ത്രിയുടെ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+