കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന് മര്‍ഡോക്കിന്റെ വെല്ലുവിളി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : വീഡിയോ വ്യവസായത്തിനും ഗൂഗിളിനും കനത്ത വെല്ലുവിളിയുമായി മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കും എന്‍ബിസി യൂണിവേഴ്സലും കൈകോര്‍ക്കുന്നു.

ഇന്റര്‍നെറ്റിലൂടെ മുഴുനീള സിനിമകള്‍ സൗജന്യമായി നല്‍കിക്കൊണ്ടാണ് മര്‍ഡോക്കും എന്‍ബിസി യൂണിവേഴ്സലും ഓണ്‍ലൈന്‍ മേഖലയിലെത്തുന്നത്. അമേരിക്ക ഓണ്‍ലൈന്‍, എംഎസ്എന്‍, യാഹൂ മുതലായ കമ്പനികളുടെ പിന്‍ബലം ഈ വമ്പന്മാര്‍ക്കുണ്ട്.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള ന്യൂസ് കോര്‍പറേഷനും എന്‍ബിസി യൂണിവേഴ്സലും നിര്‍മ്മിച്ച ചിത്രങ്ങള്‍ ശേഖരിച്ച് അമേരിക്ക ഓണ്‍ലൈന്‍, എംഎസ്എന്‍, യാഹൂ എന്നീ വൈബ് സൈറ്റുകള്‍ക്ക് നല്‍കും. പ്രസ്തുത വെബ് സൈറ്റുകള്‍ വഴി ഇനി മൂഴുനീള സിനിമകള്‍ ദൃശ്യമാകും.

സിനിമയ്ക്കു പുറമേ ജനപ്രിയ ടെലിവിഷന്‍ പരിപാടികളും ഓണ്‍ലൈന്‍ വഴി കാണാനാകും. പന്ത്രണ്ടോളം ടെലിവിഷന്‍ ചാനലുകളും ഈ സംരംഭത്തില്‍ പങ്കാളിയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ സംരംഭം യുട്യൂബിനോ ഗൂഗിളിനോ എതിരല്ലെന്ന് ന്യൂസ് കോര്‍പറേഷന്‍ വക്താക്കള്‍ പറയുന്നു. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന ആര്‍ക്കും ചിത്രങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നുണ്ട്. എങ്കിലും ഈ രംഗത്ത് യുട്യൂബ് നിലനിര്‍ത്തുന്ന കുത്തക ഇതോടെ തകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രമുഖ ഇ കോമേഴ്സ് കമ്പനിയായ പേപാലിലെ മൂന്നു ജീവനക്കാര്‍ ചേര്‍ന്ന് 2005ല്‍ ആരംഭിച്ച യുട്യൂബ് ഡോട്ട് കോം അമ്പരപ്പിക്കുന്ന വേഗത്തിലാണ് വളര്‍ന്നത്.

സിനിമാ - ടിവി ക്ലിപ്പിംഗുകള്‍, മ്യൂസിക് ആല്‍ബങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ച സംരംഭം വളരെപ്പെട്ടെന്ന് ഇന്റര്‍നെറ്റ് വരിക്കാരുടെ ശ്രദ്ധ നേടി. പ്രതിദിനം 80 ലക്ഷം ഹിറ്റുകളാണ് യുട്യൂബിനുളളത്.

ടൈം മാഗസിന്‍ 2006ലെ ഏറ്റവും മികച്ച സംരംഭമായി തിരഞ്ഞെടുത്തതും യുട്യൂബിനെയാണ്. 2006 ഒക്ടോബറില്‍ 165 കോടി യുഎസ് ഡോളര്‍ മുടക്കി യുട്യൂബ് ഗൂഗിള്‍ ഏറ്റെടുത്തു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുളള യുട്യൂബ് ഡോട്ട് കോമിലാണ് ഇപ്പോള്‍ ചലച്ചിത്രഭാഗങ്ങള്‍ സൗജന്യമായി കാണാനാകുന്നത്. എന്നാല്‍ മുഴുനീള ചിത്രങ്ങള്‍ യുട്യൂബില്‍ ലഭ്യമല്ല. വീഡിയോ വ്യവസായത്തിനും പുതിയ സംരംഭം കനത്ത വെല്ലുവിളിയാവും.

അഞ്ചു മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ ക്ലിപ്പിംഗുകളാണ് നിലവില്‍ യുട്യൂബില്‍ കാണാനാവുന്നത് . വീഡിയോ ബ്ലോഗായി അറിയപ്പെടുന്ന യുട്യൂബില്‍ രജിസ്റര്‍ ചെയ്യുന്ന ആര്‍ക്കും ക്ലിപ്പുകള്‍ അപ്ലോഡു ചെയ്യാമെന്ന മെച്ചമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X