Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനു വേണ്ടി അന്ധത സ്വീകരിച്ച അമ്മയ്ക്ക് കോടതിയുടെ പാരിതോഷികം

അന്ധതയെ സ്വീകരിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നല്‍കിയ പോളണ്ടുകാരിയായ ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നു.

അന്ധയാകുമെന്നറിഞ്ഞിട്ടും ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ടിസിയാകിന് കോടതി 25,000 യൂറോ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അമ്മയുടെ ആരോഗ്യത്തിന് കുഴപ്പം സംഭവിയ്ക്കുകയോ ജനിയ്ക്കുന്ന കുട്ടിയ്ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉറപ്പുവരുത്തുകയോ ചെയ്താല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് പോളണ്ടില്‍ നിയമതടസമില്ല.

മൂന്നാമത്തെ തവണ ഗര്‍ഭധാരണം നടന്നാല്‍ ഭാഗികമായി അഷ്ടത ബാധിയ്ക്കുമെന്നും പ്രസവിയ്ക്കുന്നതോടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും തെളിഞ്ഞതിനെത്തുടര്‍ന്ന് ഗൈനക്കോളജിസ്റുകളും നേത്രരോഗവിദഗ്ധരും ടിസിയാക്കിനെ നിയമപരമായ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെയൊന്നും വകവെയ്ക്കാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ തന്നെയായിരുന്നു ടിസിയാകിന്റെ തീരുമാനം.

2000 ഫിബ്രവരിയിലാണ് ടിസിയാക് മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. 2000 അവസാനത്തോടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തോടെ ടിസിയാകിന്റെ റെറ്റിനയുടെ ശേഷി ഏറെക്കുറെ നഷ്ടപ്പെട്ടു. ഇപ്പോള്‍ കട്ടികൂടിയ കണ്ണകടകള്‍ ധരിയ്ക്കുന്നുണ്ടെങ്കിലും ഒരു മീറ്ററിനപ്പുറമുള്ളതൊന്നും കാണാന്‍ ടിസിയാകിന് കഴിയില്ല.

സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിയ്ക്കുന്ന പെന്‍ഷന്‍ കൊണ്ടാണ് ഈ അമ്മ തന്റെ മൂന്ന് മക്കളെയും വളര്‍ത്തുന്നത്. സ്വന്തം കാഴ്ച നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗര്‍ഭഛിദ്രത്തെ പൂര്‍ണ്ണമനസ്സോടെ എതിര്‍ത്തതിനാണ് യുറോപ്യന്‍ കോടതി ടിസിയാകിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.

പോളണ്ടിലെ ഗര്‍ഭഛിദ്ര നിയമത്തെ ഈ വിധി ഒരുതരത്തിലും ബാധിയ്ക്കില്ല. ഈ നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് ഇവിടത്തെ വലതു പക്ഷ രാഷ്ട്രീയക്കാര്‍ ശ്രമിയ്ക്കുന്നത്. വര്‍ഷം തോറും ഇരുന്നൂറോളം നിയമാനുസൃത ഗര്‍ഭഛിദ്രങ്ങളാണ് പോളണ്ടില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+