മുട്ടകഴിയ്ക്കുന്നതിനെതിരെ ബോധവല്‍ക്കരണം
തിരുവനന്തപുരം: ഒരു മുട്ട കഴിയ്ക്കുകയെന്നാല്‍ അതിനര്‍ത്ഥം ഒരു ജീവന്‍ കഴിയ്ക്കുകയെന്നല്ലേ? അതേയെന്നാണ് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നവര്‍ക്ക് പറയാനുള്ളത്.
അതിനാല്‍ മുട്ടകഴിയ്ക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ പോവുകയാണ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്(പെറ്റാ) എന്ന സംഘടന. ഈസ്ററിന് ഏതാനും ദിവസം മുമ്പായി ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങാനാണ് സംഘടന പദ്ധതിയിട്ടിരിയ്ക്കുന്നത്.
ഈസ്റര്‍ ഞായറാഴ്ചയിലെ കൂര്‍ബാനയ്ക്ക് ശേഷം ക്രിസ്ത്യാനികള്‍ക്കിടയില്‍ മുട്ടകൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന പതിവ് കൂടുതലാണ്. ഇത്തവണ ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈസ്ററിന് മുന്നോടിയായി പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ നാലിന് ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു പ്രതീകാത്മക പരിപാടി സംഘടിപ്പിച്ചുകൊണ്ടാണ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കിമിടുകയെന്ന് കാംപെയിന്‍ കോ-ഓര്‍ഡിനേറ്റര്‍ രോഹിണി കമ്മത്ത് പറഞ്ഞു.
മുട്ടയ്ക്കുള്ളില്‍ നിന്നും ഒരു പെണ്‍കുട്ടി പുറത്തേയ്ക്കുവരുന്ന രീതിയിലാണ് പരിപാടിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഒരു മുട്ട കഴിയ്ക്കുമ്പോള്‍ ഒരു ജീവനെ പൂര്‍ണ്ണമായും നശിപ്പിയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്ന ബോധമുണ്ടാക്കാനുള്ള ഏറ്റവും നല്ല രീതിയെന്നനിലയ്ക്കാണ് പരിപാടി ഇങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുട്ടകഴിയ്ക്കുന്നത് മറ്റെന്തിനേക്കാളും കൂടുതല്‍ ഊര്‍ജം നല്‍കുന്നുവെന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാവരും ഭക്ഷണത്തില്‍ മുട്ടയോ മുട്ടയടങ്ങിയ വിഭവങ്ങളോ ഉള്‍പ്പെടുത്താന്‍ താല്പര്യം കാണിയ്ക്കുന്നതും. എന്നാല്‍ ഈ ധാരണ തെറ്റാണ് ഒരു മുട്ടയില്‍ നിന്നും 13.6 ശതമാനം പ്രോട്ടീനാണ് ലഭിയ്ക്കുന്നത് കൊഴുപ്പിന്റെ അളവാകട്ടെ 13.3 ശതമാനമാണ്. എന്നാല്‍ 100 ഗ്രാം പരിപ്പില്‍ നിന്നാകട്ടെ 24 ശതമാനം പ്രോട്ടീനാണ് ലഭിയ്ക്കുക. കൊഴുപ്പിന്റെ അളവ് മുട്ടയെ അപേക്ഷിച്ച് എത്രയോ കുറവുമാണ്. 1.3 ശതമാനം കൊഴുപ്പേ 100 ഗ്രാം വേവിച്ച പരിപ്പില്‍ അടങ്ങിയിട്ടുള്ളു.
പരിപ്പുപോലെ നിരവധി വസ്തുക്കള്‍ മുട്ടയ്ക്ക് പകരം വെയ്ക്കാവുന്നവയുണ്ട്. അത് തിരിച്ചറിയാന്‍ ജനങ്ങളെ സഹായിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം- രോഹിണി കമ്മത്ത് വിശദീകരിച്ചു.
മനുഷ്യരുടെ അവകാശം സംരക്ഷിയ്ക്കുന്നതുപോലെതന്നെ മൃഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിയ്ക്കുന്ന ആഗോള സംഘടനയാണ് പെറ്റാ.












Click it and Unblock the Notifications