കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലമാണ്ഡലം പത്മനാഭന്‍ നായര്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ഷൊര്‍ണ്ണൂര്‍: കഥകളി ആചാര്യന്‍ കലാമണ്ഡലം പത്മനാഭന്‍ നായര്‍(76) അന്തരിച്ചു. ഷൊര്‍ണ്ണൂരിലെ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്.

അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കേരള കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിയ്ക്കുചേര്‍ന്ന ഇദ്ദേഹം പ്രിന്‍സിപ്പല്‍ ആയശേഷമാണ് വിരമിച്ചത്.

കഥകളിയിലെ നിരവധി ചിട്ടകള്‍ നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു പത്മനാഭന്‍ നായര്‍. സംഗീത നാടക അക്കാദമി അവര്‍ഡ്, സംസ്ഥാന കഥകളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം സത്യഭാമയാണ് ഭാര്യ. വേണുഗോപാലന്‍, ലതിക, രാധിക, ശശികുമാര്‍ എന്നിവര്‍ മക്കളാണ്.

കലാമണ്ഡലത്തിലെ ആദ്യ ഗുരുക്കന്മാരില്‍ ഒരാളായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെയും അമ്മുക്കുട്ടി അമ്മയുടെയും മകനായി 1928 ഒക്ടോബര്‍ ഏഴിനാണ് ജനിച്ചത്. അച്ഛന്റെ ശിക്ഷണത്തില്‍ കഥകളി പഠനം ആരംഭിച്ച പത്മനാഭന്‍ നായര്‍ പത്താം വയസ്സില്‍ സുഭദ്രാഹരണത്തില്‍ ശ്രീകൃഷ്ണന്റെ വേഷത്തിലാണ് ആദ്യം ആരങ്ങിലെത്തിയത്.

പച്ച, മിനുക്ക്, കത്തി വേഷങ്ങളിലെ വ്യത്യസ്തമായ പ്രകടനമാണ് കഥകളി ആസ്വാദര്‍ക്കിടിയില്‍ അദ്ദേഹത്തെ ഏറ്റവും സ്വീകാര്യനാക്കിയത്. കഥകളി വേഷങ്ങളെക്കുറിച്ചുള്ള ഏറ്റവും ആധികാരിക ഗ്രന്ഥമായ കഥകളി വേഷം ഇദ്ദേഹത്തിന്റെ രചനയാണ്. കഥകളിയെക്കുറിച്ച് മറ്റ് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X