Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് ജോണിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം

ബുധനാഴ്ചയാണ് മോഡലിംഗ് ജോലിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍നല്‍കി ആനന്ദ് ലൈംഗിക പീഡനം നടത്തിയെന്ന ആരോപണവുമായി 12 സ്ത്രീകള്‍കൂടി കേസ് രജിസ്റര്‍ ചെയ്തത്.

ആരോപണവുമായി രംഗത്തെത്തിയ സ്ത്രീകളെല്ലാം 14വയസ്സിനും 23 വയസ്സിനും ഇടയിലുള്ളവരാണ്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നത് ആനന്ദിനെതിരായ ഗുരുതരമായ ആരോപണമാണെന്നാണ് അമേരിക്കയിലെ നിയമവിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ഫാഷന്‍ ഡിസൈനിംഗ് രംഗത്ത് ആഗ്രഹിച്ച സ്ഥാനങ്ങള്‍ കിട്ടാതെ പോയവര്‍ തനിയ്ക്കെതിരെ പൊള്ളയായ ആരോപണങ്ങളുമായി രംഗത്തെത്തിയതാണെന്നാണ് ആനന്ദിന്റെ വാദം.

മാര്‍ച്ച് 6നാണ് ബിവര്‍ലി ഹില്ലിലെ വസതിയില്‍ നിന്ന് ആനന്ദിനെ പൊലീസ് അറസ്റുചെയ്തത്. 1.3 മില്ല്യന്‍ ഡോളറിന്‍ മേല്‍ ആനന്ദിന് സുപ്പീരിയര്‍ കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് അടുത്തതായി കോടതിയില്‍ ഹാജരാകേണ്ടത്. ജോണിന് ഡിസൈനര്‍ ജോലികള്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതി ഉപാധികളോടെയാണ് ഇത് അനുവദിച്ചിരിക്കുന്നത്. മുപ്പത് വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കൊപ്പം തനിച്ച് ജോലിചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2002 നവംബറിനും 2007 മാര്‍ച്ചിനുമിടയിലാണ് ആനന്ദ് ഈ പീഡനങ്ങളത്രയും നടത്തിയതെന്നാണ് പ്രൊസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്. മുപ്പത്തിമൂന്ന് കാരനായ ഈ ഡിസൈനര്‍ പാരീസ് ഹില്‍ട്ടണ്‍ അടക്കം ലോകപ്രശസ്ത മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചിയിലെ ആദ്യത്തെ ബ്യൂട്ടിപാര്‍ലറുകളിലൊന്നായ മൈ ഫെയര്‍ ലേഡിയുടെ ഉടമസ്ഥയായ ശശികല അലക്സാണ്ടറിന്റെ മകനാണ് ആനന്ദ് ജോണ്‍. ഗായകന്‍ യേസുദാസിന്റെ ഭാര്യ പ്രഭയുടെ അനിയത്തിയാണ് ശശികല. ആനന്ദിന് ഒരു സഹോദരിയാണുള്ളത്, സഞ്ജന.

ആനന്ദും സഞ്ജനയും കൗമാരപ്രായമാകുമ്പോഴേയ്ക്കും ഫാക്ടിലെ ഉദ്യോഗസ്ഥനായ അലക്സാണ്ടറുമായുള്ള വിവാഹബന്ധം ശശികല വേര്‍പെടുത്തിയിരുന്നു. പിന്നീട് ചലച്ചിത്ര സംവിധായകനായ സാജനെ വിവാഹം ചെയ്തു. അമ്മയോടൊപ്പം അമേരിക്കയിലെത്തിയ ആനന്ദ് അവിടെ വെച്ചാണ് ഫാഷന്‍ ഡിസൈനിംഗിലേയ്ക്ക് തിരിയുന്നത്. അതോടെ പ്രശസ്തിയുടെ കാലം കടന്നുവരുകയായിരുന്നു.

ആനന്ദ് ജോണിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് 2006 ല്‍ കൊച്ചിയിലെത്തിയ വിശ്വസുന്ദരി നതാലിയ ഗ്ലബോവ പറഞ്ഞത്. ഇതില്‍ നിന്നുതന്നെ ആനന്ദിന്റെ പ്രശസ്തിയെക്കുറിച്ചൂഹിയ്ക്കാവുന്നതാണ്. ചെന്നൈയിലെ ലയോള കോളജിലെ പഠന കാലത്തുതന്നെ സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും സഹപാഠികളുടെ അസൂയ നേടിയ വ്യക്തിയായിരുന്നു ആനന്ദ്. ഇപ്പോള്‍ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ ആനന്ദിന് ജീവപര്യന്തം വരെ ശിക്ഷ ലഭിയ്ക്കാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+