Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി മേഖല സ്ത്രീകള്‍ കയ്യടക്കുന്നു

ബാംഗ്ലൂര്‍: എല്ലാ തൊഴില്‍ മേഖലയിലും പുരുഷമേധാവിത്തം സ്ത്രീ വിവേചനം എന്നീ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ രാജ്യത്തെ ഐടി കമ്പനികള്‍ മാത്രം ഇതിന് അപവാദമായി നിലനില്‍ക്കുന്നു. മികച്ച അന്തരീക്ഷവും സൗകര്യങ്ങളുമാണ് പ്രമുഖ ഐടി കമ്പനികളിലെല്ലാം സ്ത്രീകളെ കാത്തിരിയ്ക്കുന്നത്.

മിക്ക ഐടി കമ്പനികളും സ്ത്രീ ജോലിക്കാരെ കൂടുതലായി നിയമിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. ഇവയില്‍ മിക്കതും സ്ത്രീ ജോലിയ്ക്കാരുടെ എണ്ണം നിലനിര്‍ത്താനും അവര്‍ക്കായി മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാനും ശ്രമിയ്ക്കുന്നുമുണ്ട്.

പ്രമുഖ കമ്പനിയായ ടിസിഎസില്‍ മൊത്തം 88000 ജോലിക്കാരാണുള്ളത്. ഇതില്‍ 25 ശതമാനം പേര്‍ സ്ത്രീകളാണ്. ഒരു വര്‍ഷം മുമ്പ് 21 ശതമാനം വനിതാ ജോലിക്കാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളു. ഇപ്പോഴുള്ള 25 ശതമാനത്തെയും ഇവിടെത്തന്നെ നിലനിര്‍ത്തുന്നതിനായി മികച്ച തൊഴില്‍ സാഹചര്യങ്ങളാണ് ടിസിഎസ് ഇവര്‍ക്കായി ഒരുക്കുന്നത്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവരില്‍ ഏതൊരാള്‍ക്കും രണ്ടുവര്‍ഷംവരെ നീണ്ട അവധി നല്‍കുമെന്നതാണ്. യുവതികളെ സംബന്ധിച്ച് വിവാഹത്തിനും കുടുംബം കെട്ടിപ്പടുക്കുന്നതിനുമൊക്കെ ഉപയോഗിയ്ക്കാവുന്ന തരത്തിലാണ് ഈ അവധി. ഈ കാലയളവിന് ശേഷം തിരിച്ച് അതേ പദവിയില്‍ത്തന്നെ ഇവര്‍ക്ക് പ്രവേശിയ്ക്കാമെന്നതും ഈ അവധിയുടെ പ്രത്യേകതയാണ്.

സ്ത്രീകള്‍ നല്ല ജോലിക്കാരാണെന്നും അതുകൊണ്ട് തന്നെയാണ് അവര്‍ക്കായി ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നതെന്നും ടിസിഎസിന്റെ ഗ്ലോബല്‍ എച്ച് ആര്‍ മേധാവി എസ് പത്മനാഭന്‍ പറയുന്നു.

ഇതേപോലെ തന്നെ ഇന്‍ഫോസിസും വനിതാ ജോലിക്കാര്‍ക്ക് മികച്ച സജ്ജീകരങ്ങള്‍ നല്‍കുന്നുണ്ട്. ബാംഗ്ലൂരില്‍ ഇന്‍ഫോസിസ് ഒരു സാറ്റലൈറ്റ് ഓഫീസ് തുടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളുള്ള അമ്മമാരെയും ഉദ്ദേശിച്ചാണ് ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത്. പ്രധാനമായും ജോലിസ്ഥലത്തേയ്ക്കുള്ള യാത്ര ഒഴിവാക്കുക എന്നതാണിതിന്റെ ലക്ഷ്യം.

ഇതേ പോലെ തന്നെ ഐബിഎം അമ്മമാരായ ജീവനക്കാരെ സഹായിക്കാനായി ഒരു ചൈല്‍ഡ് കേര്‍ സെന്റര്‍തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്ക് ഔദ്യോഗിക ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇടവേളകള്‍ നല്‍കുന്നുവെന്നതും ഐബിഎമ്മിന്റെ പ്രത്യേകതയാണ്.

നാസ്കോമിന്റെ കണക്കുപ്രകാരം 2010 ആകുമ്പോഴേയ്ക്കും ഐടി മേഖലയില്‍ ജോലികളില്‍ പകുതിയിലേറെയും സ്ത്രീകള്‍ കയ്യടക്കിയിരിക്കുമെന്നാണ് പറയുന്നത്. ബിപിഒ കളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിയ്ക്കാന്‍ പോകന്നതെന്ന് നാസ്കോം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+