കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ദേശീയ പതാകയെ അവഹേളിച്ചെന്ന് ആരോപണം

  • By Staff
Google Oneindia Malayalam News

ദില്ലി: മാര്‍ച്ചില്‍ വെസ്റ് ഇന്‍ഡീസില്‍ നടന്ന ഒരു ചടങ്ങിനിടെ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും വിവാദകേന്ദ്രമാകുന്നു.

ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണത്തിലുള്ള കേക്കാണ് സച്ചിന്‍ മുറിച്ചതെന്നാണ് ആരോപണം സച്ചിന്‍ കത്തിയുമായി മൂവര്‍ണത്തിലുള്ള കേക്ക് മുറിയ്ക്കുന്നതിന്റെ പടം ആജ്തക് ടെലിവിഷന്‍ ചാനല്‍ പുറത്തുവട്ടതോടെയാണ് സംഭവം വിവാദമായത്.

ജമൈക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കെ.എല്‍ അഗര്‍വാളിന്റെ സാന്നിദ്ധ്യത്തിലാണ് സംഭവം നടന്നത്. സച്ചിനെ പോലൊരു വ്യക്തി ഒരിക്കലും മനപ്പൂര്‍വ്വം ദേശീയ പതാകയെ അവഹേളിയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിയ്ക്കുകയില്ലെന്നാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

സച്ചിന്‍ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ സച്ചിന്‍ പ്രശ്നത്തില്‍ ഉത്തരവാദിയല്ല. ചടങ്ങിനിടെ കേക്കിന്റെ നിറം താന്‍ ശ്രദ്ധിച്ചില്ലെന്നും തിരക്കിനിടിയല്‍ കേക്ക് മുറിയ്ക്കാനാവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യുകായിയിരുന്നുവെന്നുമാണ് സച്ചിന്‍ പറഞ്ഞത്- ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശു പറഞ്ഞു.

സച്ചിന്‍ രാജ്യഭക്തിയുള്ള വ്യക്തയാണ്. തന്റെ ഹെല്‍മറ്റില്‍ ത്രിവര്‍ണ്ണപതാക പതിയ്ക്കുന്നതിനായി അദ്ദേഹം പ്രത്യേകം അനുമതി ആവശ്യപ്പെട്ടുണ്ട്. അത്തരത്തിലൊരാള്‍ ഇങ്ങനെയൊരു കാര്യം ചെയ്യില്ല. പരിപാടി സംഘടിപ്പിച്ച ഇന്ത്യന്‍ ഹൈ കമ്മിഷനായിരുന്നു ഇക്കാര്യം ശ്രദ്ധിയ്ക്കേണ്ടിയിരുന്നത്. അവര്‍ തന്നെയാണ് ഇതിന് വിശദീകരണം നല്‍കേണ്ടതും- ശു വ്യക്തമാക്കി.

അതേസമയം ഇത് മനപ്പൂര്‍വ്വം നടന്ന സംഭവമാകാനിടയില്ലെന്നും പതാകയുടെ വര്‍ണത്തില്‍ കേക്ക് ഉണ്ടാക്കിയ ആളാണ് ഇതിനുത്തരവാദിയെന്നും അയാളെ കണ്ടെത്തണമെന്നും കേന്ദ്രആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X