രാഹുലിന്റെ വിടുവാ, വിവാദം തുടരുന്നു
ലക്നൗ : ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ കുടുംബ മഹിമ വിളമ്പി ആളാകാനുളള രാഹുല്‍ ഗാന്ധിയുടെ ശ്രമം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നു.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേട്ടങ്ങളല്ല, സ്വന്തം കുടുംബ ചരിത്രം വിളമ്പാനാണ് രാഹുല്‍ ഗാന്ധി ശ്രദ്ധിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും നെഹ്രു ഗാന്ധി കുടുംബത്തെ പരാമര്‍ശിച്ച് വോട്ടുറപ്പിക്കാനാണ് രാഹുലിന്റെ ശ്രമം.
1971ലെ യുദ്ധത്തില്‍ പാകിസ്താനെ വിഭജിച്ചത് തന്റെ കുടുംബമാണെന്നാണ് റായ്ബെറേലിയിലെ പൊതുയോഗത്തില്‍ ശനിയാഴ്ച രാഹുല്‍ തട്ടിവിട്ടത്.
സ്വാതന്ത്യ്ര സമരത്തിലും ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചയിലും തന്റെ കുടംബം വഹിച്ച പങ്ക് നിരക്ഷരരും ദരിദ്രരുമായ വോട്ടര്‍മാരെ രാഹുല്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പ്രസ്തുത കുടുംബം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും രാജ്യം ബ്രിട്ടീഷുകാര്‍ ഭരിക്കുമായിരുന്നെന്നാണ് ചെക്കന്‍ ഗാന്ധിയുടെ വെളിപാട്.
രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും സമാജ്വാദി പാര്‍ട്ടിയും സിപിഐയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിവാദങ്ങള്‍ ഉയര്‍ത്തി ശ്രദ്ധിക്കപ്പെടാനുളള തന്ത്രമാണ് രാഹുല്‍ പയറ്റുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
എതിരാളികളില്‍ നിന്നും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കുമ്പോഴാണ് ഒരു രാഷ്ട്രീയ നേതാവ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് രാഹുലിന്റെ മാധ്യമ മാനേജര്‍മാര്‍ക്ക് അറിയാം.
രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മുന്‍പരിചയം ഉളളയാളല്ല രാഹുല്‍. അറിവു കൊണ്ടോ കഴിവു കൊണ്ടോ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വവുമല്ല.
വംശമഹിമയുടെ ഇല്ലാക്കഥകള്‍ ആവര്‍ത്തിച്ചുരുവിട്ട് വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകാന്‍ രാഹുല്‍ ശ്രമിക്കുന്നത് ഈ പരിമിതികള്‍ മറികടക്കാനാണ്.
ബിജെപി, സിപിഐ, സമാജ്വാദി പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തു വരുമ്പോള്‍ ലക്ഷ്യം കാണുന്നത് അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ്.
മുന്‍നിര പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം തനിക്കു നേരെ തിരിക്കുക എന്ന ഗൂഢലക്ഷ്യം സഫലമാകുന്നത് കണ്ട് ഉളളില്‍ ചിരിക്കുകയാവും പുതിയ ഗാന്ധി(?)












Click it and Unblock the Notifications