കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചീപുരത്ത് തീവണ്ടി വാനിലിടിച്ച് 11 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കാവല്‍ക്കാരനില്ലാത്ത റെയില്‍വെ ലവല്‍ ക്രോസില്‍ തീവണ്ടി വാനിലിടിച്ച് 11 പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരില്‍ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രിയ്ക്കും തദ്ദേശസ്വയം ഭരണമന്ത്രിയ്ക്കും അഭിവാദ്യമര്‍പ്പിച്ച് നടത്തുന്ന നന്ദിപ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ പത്തുമണിയ്ക്ക് ചെങ്കല്‍കോട്ടയില്‍ നിന്നും ആരക്കോണത്തേയ്ക്ക് വരുകയായിരുന്ന ട്രയിനാണ് വാനില്‍ ഇടിച്ചത്. ലെവല്‍ക്രോസില്‍ വെച്ച് ബ്രേക് ഡൗണ്‍ആയതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ലെവല്‍ ക്രോസ് കടന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ആരാധനാലയത്തില്‍ കയറണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വീണ്ടും വാന്‍ ലെവല്‍ ക്രോസിലേയ്ക്ക് തിരിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

35ഓളം പേര്‍ വാനിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X