കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം : നിക്ഷേപ സംഗമം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിന് നിക്ഷേപകരെ കണ്ടെത്താനുളള ആഗോള നിക്ഷേപക സംഗമം ആരംഭിച്ചു. ആകെ 33 കമ്പനികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 എണ്ണം വിദേശ കമ്പനികളാണ്.

സ്വകാര്യ പൊതു മേഖലകളുടെ സംയുക്ത സംരംഭത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ തുറമുഖം വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് നിക്ഷേപക സംഗമത്തില്‍ സംസാരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവിച്ചു.

എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ പദ്ധതിയ്ക്കുണ്ടെന്നും എത്രയും വേഗം പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത ഘട്ടങ്ങളിലായി പദ്ധതിയ്ക്ക് ആരെ 1.015 ബില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 4567 കോടി രൂപ) ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.

വിഴിഞ്ഞത്തിന് പ്രകൃതി ദത്തമായി ലഭിച്ച 20മീറ്റര്‍ ആഴം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ആഴക്കടല്‍ കണ്ടയിനര്‍ ടെര്‍മിനലായി തുറമുഖത്തെ വികസിപ്പിക്കാനാണ് നീക്കം.

ചൈനയില്‍ നിന്നുളള രണ്ടു കമ്പനികള്‍ തുറമുഖ നിര്‍മ്മാണത്തിന് സജ്ജമായി രണ്ടു വര്‍ഷം മുമ്പ് സമീപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രം ഇവര്‍ക്ക് അനുമതി നിഷേധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X