ഡെട്രോയിറ്റില്‍ വീടുകള്‍ക്ക് കാറിനേക്കാള്‍ വിലക്കുറവ്!
സമ്പന്നതയ്ക്കും ഓട്ടോമോട്ടീവ് ഉല്പന്നങ്ങളുടെ വിലക്കുറവിനും പേരുകേട്ട ഈ നഗരത്തിലിപ്പോള്‍ ഒരു പുതിയ കാറു വാങ്ങുന്നതിലും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ കിട്ടാനുണ്ടെന്ന സ്ഥിതിയാണ്.
ഇതുകൊണ്ട്തന്നെ ഇവിടത്തെ റിയല്‍എസ്റേറ്റ് രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ തൊഴിലില്ലായ്മയെന്ന പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നന്ന ആശങ്കയിലുമാണ്. ടെക്സാസിലെ ഹഡ്സണ്‍ മാര്‍ഷല്‍ ഭവന ലേലകേന്ദ്രത്തില്‍ ലേലത്തിനെത്തുന്നവര്‍ക്കെല്ലാം ലേലത്തില്‍ തങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന തുക ലഭിയ്ക്കുമോയെന്ന ആശങ്കയാണ്.
ഒരു കാലത്ത് സമ്പന്നതയുടെ ഉന്നതങ്ങളിലായിരുന്നു ഡെട്രോയിറ്റിനിപ്പോള്‍ പോയകാലസ്മരണകള്‍ മാത്രമാണ് ബാക്കിയാവുന്നത്. വിലക്കയറ്റവും ദാരിദ്യ്രവും വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുമെല്ലാം കൂടി ഈ നഗരത്തിന്റെ ഗതകാല പ്രൗഢിയെ തീര്‍ത്തും കെടുത്തിക്കളയുകയാണ്.
രണ്ടുവര്‍ഷം മുമ്പ് 75,000 ഡോളര്‍ ലഭിച്ചിരുന്ന വീടുകള്‍ക്ക് ഇപ്പോള്‍ ഇതിന്റെ പകുതി വില മാത്രമാണ് ലഭിയ്ക്കുന്നത്. ഇവിടത്തെ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ തൊഴിലില്ലാത്തവരാണ്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ആളുകള്‍ തീര്‍ത്തും ദാരിദ്യ്രം അനുഭവിയ്ക്കുന്നവരുമാണ്. മിഷിഗണിലാണ് 2006ല്‍ ഏറ്റവും കൂടുതല്‍ വിലത്തകര്‍ച്ച അനുഭവപ്പെട്ടത്. ദേശീയ ശരാശരി വില ആറ് ശതമാനം വരെയായിരുന്നപ്പോളും ഇവിടെവില 0.4 ശതമാനം ഇടിയുകയാണുണ്ടായത്.
ഞായറാഴ്ച ലേലങ്ങളില്‍ ഡെട്രോയിറ്റിലെ ചുരുക്കം ചില വീടുകല്‍ മാത്രമാണ് 30,000 ഡോളറിന് വിറ്റുപോകുന്നത്. നഗരത്തിലെ മാളികകള്‍ക്കും യഥാര്‍ത്ഥ മോടൗണിനടുത്തുള്ള വീടുകള്‍ക്കും 1,300 ഡോളര്‍ മുതല്‍ 7,000 ഡോളര്‍ വരെമാത്രമാണ് വില ലഭിയ്ക്കുന്നത്. ഇതുകൊണ്ട് ഒരു സെക്കന്റ്-ഹാന്റ് കാറുപോലും വാങ്ങാന്‍ കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.












Click it and Unblock the Notifications