Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വായടയ്ക്കണമെന്ന് അഖിലേഷ് യാദവ്

ലഖ്നൗ : ചരിത്രമറിയില്ലെങ്കില്‍ രാഹുല്‍ വായടയ്ക്കണമെന്ന് മുലായം സിംഗിന്റെ മകന്‍ അഖിലേഷ് യാദവ് എം പി.

ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാനൂജ് എം പി കൂടിയായ അഖിലേഷ് യാദവ് രാഹുലിന് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയായി അവതരിപ്പിക്കപ്പെടുന്ന രാഹുലിന് ഒന്നിനെക്കുറിച്ചും ഒരു ചുക്കും അറിയില്ലെന്ന് അഖിലേഷ് തുറന്നടിക്കുന്നു.

ഒരു സമയത്ത് ബാബറി പളളി തകര്‍ത്തതിനെക്കുറിച്ച് വിവാദമുണ്ടാക്കും, മറ്റൊരിടത്ത് പാകിസ്താനെ വിഭജിച്ചത് തന്റെ കുടുംബ തീരുമാനമാണെന്ന് മേനി പറയും. എന്നാല്‍ ഇതേക്കുറിച്ചൊന്നും രാഹുലിന് വ്യക്തമായ അറിവില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ചരിത്രമറിയില്ലെങ്കില്‍ രാഹുല്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്.

രാഹുലിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന റോഡ് ഷോയെയും അഖിലേഷ് കളിയാക്കുന്നു.

യുപിയില്‍ കോണ്‍ഗ്രസ് മരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ രാഹുലിന്റെ ഇത്തരം അടവുകള്‍ക്ക് കഴിയില്ല.

നീണ്ട 35 വര്‍ഷം യുപി ഭരിച്ചത് കോണ്‍ഗ്രസാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ഒരു പുരോഗതിയും ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.

യുവാക്കളുടെ പേരില്‍ വോട്ടു തേടുന്ന രാഹുലിന്റെ പ്രചരണങ്ങള്‍ക്ക് അഖിലേഷ് ഇങ്ങനെ മറുപടി പറയുന്നു.

ഇപ്പോള്‍ 25 വയസുളള ഒരു ചെറുപ്പക്കാരന്‍ അവന്‍ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞവനാണ്. സ്വന്തം ജീവിതം വച്ചാണ് അവന്‍ കോണ്‍ഗ്രസിനെ വിലയിരുത്തുന്നത്.

യുപിയുടെ ചരിത്രമോ ഗ്രാമങ്ങളുടെ അവസ്ഥയോ രാഹുലിന് അറിയില്ല. ആദ്യം ഗ്രാമങ്ങളില്‍ ഇറങ്ങി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ അഖിലേഷ് രാഹുലിനെ ഉപദേശിച്ചു.

സമാജ്വാദി പാര്‍ട്ടിക്ക് 200 സീറ്റു ലഭിക്കുമെന്നാണ് അഖിലേഷ് പ്രവചിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പോറലുപോലും ഏറ്റിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+