കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് കര്‍ഷക സത്രീകള്‍ തയ്യാറാക്കിയ ചിത്രത്തിന് ദേശീയ അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: പാടത്തു കൊയ്യാന്‍ മാത്രമല്ല മികച്ച ചിത്രം തയ്യാറാക്കാനും തങ്ങള്‍ക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷിപണിക്കാരായ ഒരു കൂട്ടം ദളിത് സ്ത്രീകള്‍.

യുജിസി-സിഇസിയുടെ മികച്ച വിദ്യാഭ്യാസ വീഡിയോ ചിത്രത്തിനുളള ദേശീയ അവാര്‍ഡാണ് ഇവര്‍ സംവിധാനം ചെയ്ത ചിത്രം നേടിയെടുത്തത്. മൊത്തം 246 എന്‍ട്രികളില്‍ നിന്നാണ് ഈ ചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ആന്ധ്രാപ്രദേശിലെ മെഡാക് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പസ്താപൂര്‍ ഗ്രാമത്തിലെ ദളിത് വനിതകളാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തതും വിജയം നേടിയതും. ഡെക്കാന്‍ ഡെവലപ്മെന്റ് സാൈസെറ്റിയുടെ മീഡിയാ ട്രസ്റാണ് ഇവര്‍ക്ക് ചിത്രം സംവിധാനം ചെയ്യാനുളള സന്ദര്‍ഭമൊരുക്കിയത്.

ക്യാമറ, മൈക്രോഫോണ്‍ തുടങ്ങിയ സാങ്കേതിക സഹായങ്ങളും ട്രസ്റ് ലഭ്യമാക്കി. ബാക്കിയെല്ലാം ഇവരുടെ പ്രയത്ന ഫലമാണ്. പരിസ്ഥിതി വികസനത്തിനുളള ഏറ്റവും മികച്ച പരിപാടിയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X