കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവ്: രേഖകള്‍ മാറ്റിയതായി സംശയം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ സ്ഫോടനം നടന്ന കേരളാ സ്റേഷനറിയിലെ സേഫ് ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട രേഖകള്‍ മാറ്റിയതായി സംശയം. ലോക്കര്‍ ഇത്രയും ദിവസം റവന്യൂ വകുപ്പ് രഹസ്യമായി വച്ചത് ദുരൂഹതയുണര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സാധ്യതയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ വിരല്‍ ചൂണ്ടുന്നത്.

സംഭവ ദിവസം സേഫ് കണ്ടെടുത്ത റവന്യൂ വകുപ്പ് ഇത് കോഴിക്കോട് താലൂക്ക് ഓഫീസില്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവനകളിറക്കി തടിയൂരാനുളള ശ്രമത്തിലാണ് ആര്‍ഡിഒ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍.

കേരളാ സ്റേഷനറി മാര്‍ട്ട് ഉടമ അപ്പൂട്ടിയുടെ മകന്റെയടുത്ത് ലോക്കറിന്റെ താക്കോല്‍ ചോദിച്ച് ചില റവന്യൂ ഉദ്യോഗസ്ഥര്‍ ചെന്നിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് രേഖകള്‍ മാറ്റാന്‍ ശ്രമം നടന്നിരുന്നു എന്ന സംശയം ബലപ്പെടുത്തുന്നു.

അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാല്‍ ലോക്കര്‍ വിട്ടുകൊടുക്കാം എന്നാണ് ആര്‍ഡിഒയുടെ ഇപ്പോഴത്തെ നിലപാട്. തങ്ങള്‍ക്ക് ആവശ്യമില്ലാത്തതും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിനും ഫോറന്‍സിക് വിദഗ്ധര്‍ക്ക് പ്രധാന തെളിവുമായ സേഫ് ലോക്കര്‍എന്തുകൊണ്ട് റവന്യൂ വകുപ്പ് ഇവര്‍ക്ക് കൈമാറാതെ രഹസ്യമാക്കി വച്ചു എന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല.

സിബിഐയുടെ ഫോറന്‍സിക് വിദഗ്ധര്‍ വരെ പരിശോധനക്കെത്തിയിട്ടും ഇത്തരത്തിലൊരു ലോക്കര്‍ കണ്ടെടുത്തകാര്യം ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ആര്‍ഡിഒ പറഞ്ഞിരുന്നില്ല. ഇത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X