ചുവന്നത്തെരുവില്‍ ബംഗാളി യുവതികള്‍ വര്‍ധിക്കുന്നു
തനൂജ ഇപ്പോള്‍ മുംബൈയിലാണെങ്കിലും ബോളിവുഡ് എന്നത് ഇനി തനിക്ക് കൈയെത്തിപിടിക്കാവുന്നതിലും അകലെയാണെന്ന് തനൂജയ്ക്കറിയാം. കാരണം അവളിന്നൊരു വേശ്യാലയത്തിലാണ്; മാംസക്കച്ചവടത്തിന് വിധേയരായ നിരവധി സ്ത്രീകളിലൊരാളായി അവര്‍ക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിതയായി...
രാജ്യത്തെ ഏറ്റവും വലിയ ചുവന്നത്തെരുവെന്നറിയപ്പെടുന്ന ഫാല്കലാന്‍ഡ് റോഡിലെ കെട്ടിടങ്ങളില്‍ എത്തിപ്പെട്ട അന്തേവാസികള്‍ മിക്കവരും പഞ്ചിമബംഗാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയതാണ്. ദാരിദ്ര്യമോ ബോളിവുഡ് മോഹങ്ങളോ ആണ് മിക്ക് യുവതികളെയും ഈ ചതിക്കുഴിയില്‍ കൊണ്ടെത്തിച്ചത്.
ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി മുംബൈ മഹാനഗരത്തിലെത്തുന്ന ഇവര്‍ അവസാനം ചെന്നെത്തുന്നത് ഫാല്കലാന്‍ഡ് റോഡിലെ തെരുവുകളിലോ പൂനെയിലെ വേശ്യാലയങ്ങളിലോ ആണ്. വിവാഹവാഗ്ദാനമോ, ബോളിവുഡില്‍ എത്തിക്കാനുളള ഉറപ്പുകളോ നല്‍കി ഇവരെ ഇവിടെയെത്തിക്കുന്നതിനായി നിയോഗിക്കപ്പെട്ട കൂട്ടികൊടുപ്പുക്കാരുടെ വലയില്‍ വീണുപോയവരാണ് മിക്കവരും.
ഇതില്‍ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നു വച്ചാല്‍ ഇവിടെയെത്തുന്ന യുവതികളില്‍ ഭുരിപക്ഷവും മുസ്ലിം സമുദായക്കാരാണെന്നതാണ്. ഇതിനു കാരണം അറബികള്‍ മറ്റു വിദേശികള്‍ക്കായി മുസ്ലിം യുവതികളെ വിവാഹം ചെയ്ത ശേഷം പിന്നീട് മൊഴിചൊല്ലും. ഇവരാണ് പിന്നീട് ചുവന്നത്തെരുവില്‍ എത്തിപ്പെടുന്നത്-സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മെഹമൂദ് ഖുറെഷി പറഞ്ഞു.












Click it and Unblock the Notifications